പാലക്കാട്: ജില്ലയില്‍ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി ബാധിച്ചത് 339 പേർക്ക്. കല്ലടിക്കോട് സ്വദേശി മരികുകയും ചെയ്തു. ജൂണ്‍ ഒന്ന് മുതല്‍ 17 വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡെങ്കി കേസുകള്‍ 323 ആയിരുന്നു. പിന്നീടുള്ള ഒരാഴ്ചക്കിടെ 339 കേസ് റിപ്പോർട്ട് ചെയ്തു.
ഒരാഴ്ചക്കിടെ പനി ബാധിതരായി 5497 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. 91 പേര് കിടത്തിചികിത്സക്കും വിധേയരായി. 283 പേരാണ് ഡെങ്കി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. 55 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് എലിപ്പനി കേസുകളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നേരത്തെ നാല് പേര്‍ക്ക് എലിപ്പനി ബാധിക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. ഈ മാസം ആറു പേര്‍ക്കാണ് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 23 ദിവസത്തിനിടെ ഡെങ്കിപ്പനി പിടിപെട്ടത് 557 പേര്‍ക്കാണ്. 15,500 ഓളം പേര് പനിക്ക് ചികിത്സ തേടി. 232 പേർ കിടത്തി ചികിത്സക്കും വിധേയരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.