representatonal image

ടിക്കറ്റ് നൽകാത്ത ബസുകൾക്കെതിരെ വടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്‌

പാലക്കാട്: യാത്രക്കാർക്ക് ടിക്കറ്റ് നൽകാതെ സർവിസ് നടത്തുന്ന ജില്ലയിലെ സ്വകാര്യ ബസുകൾക്കെതിരെ നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്‌. നാലു ദിവസത്തിനിടെ 73 ബസുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി അധികൃതർ അറിയിച്ചു. 500 രൂപ വീതം പിഴ ഈടാക്കി.

ബസുകളിൽ ടിക്കറ്റ് നൽകുന്നില്ലെന്ന് വ്യാപക പരാതിയുയർന്നിരുന്നു. പല ബസുകളിലും യാത്രക്കാർ ആവശ്യപ്പെട്ടാൽ പോലും നൽകാറില്ല. യാത്രക്കാർക്ക് പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങളിൽ ടിക്കറ്റില്ലാത്തത് വെല്ലുവിളിയാണ്. ഇതിനുപുറമെ ബസിന്‍റെ വിവരങ്ങൾ രേഖപ്പെടുത്താത്ത ടിക്കറ്റുകളും പൊല്ലാപ്പുണ്ടാക്കുന്നു. ഇത്തരം ടിക്കറ്റുകൾ ലഭിച്ച യാത്രക്കാർ നിയമനടപടിക്ക് മുതിരുമ്പോഴാണ് വിശദാംശങ്ങളില്ലാത്തതിനാൽ നടപടി സ്വീകരിക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് അറിയുക. ഇത്തരം പ്രശ്നങ്ങൾ തടയൽ ലക്ഷ്യമിട്ടാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. 

Tags:    
News Summary - Department of Motor Vehicles cracks down on buses that do not issue tickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.