അലനല്ലൂർ: അലനല്ലൂരിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യത്തിന് പരിഹാരം കാണണമെന്ന് ഗ്രാമസഭകളിൽ ആവശ്യപ്പെട്ടിട്ടും ഗ്രാമപഞ്ചായത്തിന് പരിഹാരം കാണാനായിട്ടില്ല. രാപകലില്ലാതെ നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയ അലനല്ലൂരിൽ നിരവധി ആളുകളാണ് ആക്രമണത്തിന് ഇരകളാകുന്നത്.
ബസ് യാത്രക്കായും ആശുപത്രി, ഗ്രാമപഞ്ചായത്ത്, സ്കൂൾ, മദ്റസ, കട, ബാങ്ക്, വില്ലേജ്, അക്ഷയ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്കും ആളുകൾ വരുന്നത് ഭയപ്പാടോടെയാണ്. ടൗണിലെ തെരുവുവിളക്കുകൾ മിക്കതും പ്രകാശിക്കാത്തതിനെ തുടർന്ന് രാത്രിയിൽ നായ്ക്കൾ സമീപത്തെത്തുന്നത് കാണാൻ കഴിയാത്ത അവസ്ഥയാണ്. അതിരാവിലെ നായ്ക്കളുടെ ആക്രമണം ഭയന്ന് രക്ഷിതാക്കൾ മദ്റസയിലേക്ക് രക്ഷിതാക്കളാണ് കുട്ടികളെ എത്തിക്കുന്നത്.
നായ് ശല്യം കുറക്കാൻ വന്ധ്യകരണം നടത്താനുള്ള നിയമവകുപ്പാണ് പഞ്ചായത്തിനുള്ളത്. ഇതിനുള്ള എ.ബി.സി സെന്റർ നടത്തുന്നതിന് സൗകര്യമില്ല. നാട്ടുകാരുടെ വർഷങ്ങളായി തുടരെ തുടരെയുള്ള പരാതിയിൽ മണ്ണാർക്കാട് താലൂക്ക് തലത്തിൽ ഒരുകേന്ദ്രം തച്ചമ്പാറയിൽ സ്ഥാപിക്കുന്നുണ്ട് എന്നതാണ് പഞ്ചായത്ത് അംഗങ്ങൾക്ക് പറയാനുള്ളത്. കാര, പാലക്കാഴി, കലങ്ങോട്ടരി, ഉങ്ങുംപടി, കണ്ണംകുണ്ട്, വഴങ്ങല്ലി, എസ്റ്റേറ്റുംപ്പടി, ആശുപത്രി പടി, കാട്ടുകുളം, ചന്തപ്പടി, കൂമൻചിറ, അയ്യപ്പൻകാവ്, സ്കൂൾ പടി, ബസ് സ്റ്റാൻഡ് തുടങ്ങി നിരവധി പ്രദേശങ്ങളിലാണ് നായ്ക്കളുടെ ശല്യം രൂക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.