പത്തിരിപ്പാല/കോങ്ങാട്: ഉറച്ച കാലുള്ളവരാണ് ഇടതുസ്ഥാനാർഥികളെന്നും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിച്ചാൽ മോദിയുടെ റിസർവ് ടീമാണെന്നും എൽ.ഡി.എഫ് സ്ഥാനാർഥി എ. വിജയരാഘവൻ. മങ്കര മണ്ണൂരിൽ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോങ്ങാട് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പര്യടനം നടത്തി. രാവിലെ മങ്കരയിലായിരുന്നു തുടക്കം. വിവിധ സ്ഥലങ്ങളിൽ പര്യടനം പൂർത്തിയാക്കി മണ്ണൂർ മൗണ്ട് സീന സ്കൂളിലെത്തി അധ്യാപകരെയും ജീവനക്കാരെയും കണ്ട് വോട്ട് തേടി. മാനേജർ അബ്ദുൽ സലാം, സി.ഇ.ഒ അബ്ദുൽ അസീസ് കള്ളിയത്ത്, സെക്രട്ടറി അബ്ദുൽ റഹിമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മൗണ്ട് സീനയിൽ നടന്ന യോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു.
പത്തിരിപ്പാല ഗവ: ആർട്സ് ആൻഡ് സയൻസ് കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ സ്വീകരിച്ചു. മണ്ണൂർ ഒന്നാംമൈൽ ഖാദി നൂൽനൂൽപ് കേന്ദ്രത്തിലെത്തി തൊഴിലാളികളെ കണ്ടു. കമ്പനിപടിയിലും തൊഴിലാളികളോടും നാട്ടുകാരോടും വോട്ടഭ്യർഥിച്ചു. അഡ്വ. ശാന്തകുമാരി എം.എൽ.എ, പി.എ. ഗോകുൽദാസ്, പഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, വൈസ് പ്രസിഡന്റ് ഒ.വി. സ്വാമിനാഥൻ, ടി.ആർ. ശശി, എൻ. തങ്കപ്പൻ, കെ.വി. ബാബു, എസ്.ജെ.എൻ. നജീബ്, പി.എസ്. മുത്തലി എന്നിവരും അനുഗമിച്ചു.
കോങ്ങാട് നിയമസഭ മണ്ഡലത്തിൽ വിജയരാഘവൻ രണ്ടാം ഘട്ട പര്യടനം തുടങ്ങി. രാത്രി കോങ്ങാട് ടൗണിൽ റോഡ് ഷോയും നടത്തി. കോങ്ങാട് പഞ്ചായത്ത് അതിർത്തിയായ കീരിപ്പാറയിൽ ആദ്യ സ്വീകരണം നൽകി. മണിക്കശേരി, കോൽപ്പാടം, പന്നിക്കോട്, കോട്ടപ്പടി പ്രദേശങ്ങളിൽ സ്വീകരണങ്ങൾ നൽകി. കോങ്ങാട് ടൗണിൽ നടന്ന സ്വീകരണ യോഗത്തിൽ വിജയരാഘവൻ, കെ. ശാന്തകുമാരി എം.എൽ.എ, പി.എ. ഗോകുൽദാസ്, വി. സേതുമാധവൻ, ടി. അജിത്, ദേവൻ, ജയദേവൻ എന്നിവർ സംസാരിച്ചു.
അലനല്ലൂർ: യു.ഡി.എഫ് പാർലമെന്ററി സ്ഥാനാർഥി വി.കെ. ശ്രീകണ്ഠന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം എടത്തനാട്ടുകര മേഖലയിൽ യു.ഡി.എഫ് കൺവെൻഷൻ നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ: എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി. ഷാനവാസ് അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് പ്രസിഡന്റ് റഷീദ് ആലായൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. ഹംസപ്പ, പി.പി. ഏനു, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, വനിത ലീഗ് ജില്ല പ്രസിഡന്റ് റഫീഖ പാറോക്കോട്, എടത്തനാട്ടുകര മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. സിബ്ഗത്തുല്ല, മണികണ്ഠൻ, തേവരുണ്ണി, വി.ടി. ഹംസ, എം.പി.എ. ബക്കർ, പുളിക്കൽ സമദ്, ടി.കെ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.
പട്ടാമ്പി: യു.ഡി.എഫിനെ പരാജയപ്പെടുത്താന്‍ സി.പി.എം-ബി.ജെ.പി ധാരണയെന്ന് കോണ്‍ഗ്രസ് നേതാവ് പി. സരിന്. യു.ഡി.എഫ് പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സരിന്.
ജിതേഷ് മോഴിക്കുന്നം, കമ്മുക്കുട്ടി എടത്തോള്‍, എം. രാധാകൃഷ്ണന്, കെ.കെ.എ. അസീസ്, പി.ടി. മുഹമ്മദ്കുട്ടി, കെ.എ. റഷീദ്, കെ.കെ.എം. ഷരീഫ്, അലി കുന്നുമ്മല്‍, വി. ഹുസൈന്‍കുട്ടി, കെ.എ. ഹമീദ്, പി.പി. ഇന്ദിര ദേവി, പി.എസ്. ഹമീദ്, ടി. ഐദ്രു, പി.ടി. ബാവനു ഹാജി, എ.കെ. മുഹമ്മദ്കുട്ടി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.