കാ​ട്ടാ​ന​ക​ൾ പ​ക​ലിലും ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി​യ​പ്പോ​ൾ തു​ര​ത്താ​ൻ ശ്ര​മി​ക്കു​ന്ന വ​ന​പാ​ല​ക​ർ

ജ​ന​വാ​സ മേ​ഖ​ല​യി​ൽ പകലും ആനകൾ

അഗളി: അട്ടപ്പാടി പുതൂർ പഞ്ചായത്ത് പാടവയൽ- അബ്ബണ്ണൂർ ഭാഗത്ത് ജനവാസ മേഖലയിൽ ഭീതി പടർത്തി ശനിയാഴ്ച പകൽ കാട്ടനക്കൂട്ടം ഇറങ്ങി. നാട്ടുകാരും വനപാലകരും ചേർന്ന് ഏറെ ശ്രമകരമായി പുലർച്ചെ പതിനൊന്ന് മണിയോടെ ആനകളെ കാട് കയറ്റിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ മേഖലയിൽ ശല്യം രൂക്ഷമാണ്. രാവിലെ എട്ട് മണിയോട് കൂടി പുറത്തിറങ്ങിയ ഒറ്റയാൻ തൊഴിലുറപ്പ് പണി നടക്കുന്ന സ്ഥലത്തെത്തിയതോടെ തൊഴിലാളികൾ ഓടി മാറി.തുടർന്ന് വനംവകുപ്പ് ദ്രുത കർമസേന സ്ഥലത്തെത്തി ആനകളെ തുരത്താനുള്ള ശ്രമമാരംഭിച്ചു. നാട്ടുകാരുടെ കൂടി സഹായത്തോടെ ഏറെ ശ്രമകരമായാണ് ആനകളെ തിരികെ കാട്ടിലേക്ക് കയറ്റിയത്. ഏത് സമയത്തും ആനകൾ തിരികെയെത്തുമെന്ന ഭീതിയിലാണ് പ്രദേശം.

Tags:    
News Summary - Elephants in residential areas during the day time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.