അ​നാ​സ്ഥ കാ​ണി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി -മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

പാ​ല​ക്കാ​ട്: കി​ഫ്ബി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ചു​മ​ത​ല​യു​ള്ള കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍ഡി​ന്റെ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള ചി​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഗു​രു​ത​ര വീ​ഴ്ച​വ​രു​ത്തി​യ​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.

ജി​ല്ല​യി​ലെ പൊ​തു​മ​രാ​മ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ അ​വ​ലോ​ക​നം ചെ​യ്യാ​ന്‍ ഓ​ണ്‍ലൈ​നാ​യി ചേ​ര്‍ന്ന ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ കോ​ഓ​ഡി​നേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രി​ക്ക​ലും മാ​റി​ല്ല എ​ന്ന ത​ര​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ധി​ക​കാ​ലം ക​സേ​ര​യി​ല്‍ ഉ​ണ്ടാ​വി​ല്ലെ​ന്നും ഒ​രു​ത​ര​ത്തി​ലു​ള്ള അ​നാ​സ്ഥ​യും വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​വ​ര്‍ക്കെ​തി​രെ ക​ര്‍ശ​ന ന​ട​പ​ടി ഉ​ണ്ടാ​വും. കി​ഫ്ബി​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ യോ​ഗം ചേ​ര്‍ന്ന് വി​ല​യി​രു​ത്തി മൂ​ന്നു ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള നോ​ഡ​ല്‍ ഓ​ഫി​സ​റെ​യും ക​ല​ക്ട​റേ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പാ​ല​ക്കാ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്റെ​യും ശ്രീ​കൃ​ഷ്ണ​പു​രം എ​ന്‍ജി​നീ​യ​റി​ങ് കോ​ള​ജി​ന്റെ​യും നി​ര്‍മാ​ണ പു​രോ​ഗ​തി നേ​രി​ല്‍ ക​ണ്ട് വി​ല​യി​രു​ത്തും. അ​ട്ട​പ്പാ​ടി റോ​ഡി​ന്റ ന​വീ​ക​ര​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ​ണി​ക​ള്‍ ന​ട​ക്കു​മ്പോ​ള്‍ ജ​ല അ​തോ​റി​റ്റി ഉ​ള്‍പ്പെ​ടെ മ​റ്റു വ​കു​പ്പു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ കാ​ല​താ​മ​സ​ത്തി​ന് ഇ​ട​വ​രാ​തെ തീ​ര്‍പ്പാ​ക്ക​ണം. നി​ല​വി​ല്‍ വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​മാ​യി താ​ഴെ ത​ട്ടി​ല്‍ ഏ​കോ​പ​നം ഇ​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ ക​ല​ക്ട​ര്‍ പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്ക​ണം. പ്ര​വൃ​ത്തി​യു​ടെ പു​രോ​ഗ​തി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ അ​ത​ത് സ​മ​യം എം.​എ​ല്‍.​എ​മാ​രു​മാ​യി പ​ങ്കു​വെ​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​ക​ണം.

ഓ​രോ മ​ണ്ഡ​ല​ത്തി​ലും ചു​മ​ത​ല​യു​ള്ള നോ​ഡ​ല്‍ ഓ​ഫി​സ​ര്‍മാ​രെ ഉ​ള്‍പ്പെ​ടു​ത്തി എം.​എ​ല്‍.​എ​മാ​ര്‍ കോ​ണ്‍സ്റ്റി​റ്റ്യു​വ​ന്‍സി മോ​ണി​റ്റ​റി​ങ് സ​മി​തി ചേ​ര​ണ​മെ​ന്നും മ​ന്ത്രി നി​ര്‍ദേ​ശി​ച്ചു. പ​ട്ടാ​മ്പി പാ​ല​ത്തി​ന്റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ല്‍ ഉ​ട​ന്‍ തീ​രു​മാ​നം എ​ടു​ക്ക​ണം. വി​വി​ധ പ്ര​വൃ​ത്തി​ക​ള്‍ സം​ബ​ന്ധി​ച്ച് എം.​എ​ല്‍.​എ​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്ക് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ട​ന്‍ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മി​ക​ച്ച പ്ര​വ​ര്‍ത്ത​നം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി യോ​ഗ​ത്തി​ല്‍ അ​ഭി​ന​ന്ദി​ച്ചു. ക​ല​ക്ട​ര്‍ മൃ​ണ്‍മ​യി ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി, എം.​എ​ല്‍.​എ​മാ​രാ​യ എ. ​പ്ര​ഭാ​ക​ര​ന്‍, കെ.​ഡി. പ്ര​സേ​ന​ന്‍, അ​ഡ്വ. കെ. ​പ്രേം​കു​മാ​ര്‍, അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി, മു​ഹ​മ്മ​ദ് മു​ഹ്സി​ന്‍, പി. ​മ​മ്മി​ക്കു​ട്ടി, എ​ന്‍. ഷം​സു​ദ്ദീ​ന്‍, ഷാ​ഫി പ​റ​മ്പി​ല്‍, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് സെ​ക്ര​ട്ട​റി ആ​ന​ന്ദ് സി​ങ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി എ​സ്. സാം​ബ​ശി​വ റാ​വു, ജി​ല്ല​യി​ലെ മ​റ്റു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - For employees who show negligence Strict action - Minister Muhammed Riyaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.