പാലക്കാട്: കോവിഡ് വ്യാപനം ഉയരുന്നതിനിടെ ജില്ലയിൽ വിവിധ ആശുപത്രികളിലായി അവശേഷിക്കുന്നത് സജ്ജീകരിച്ചതിെൻറ 26 ശതമാനം കിടക്കകൾ. വ്യാഴാഴ്ചത്തെ കണക്കുകൾ പ്രകാരം ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ 58 ശതമാനവും സെക്കൻഡ് ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിൽ 19 ശതമാനവും കിടക്കകളാണ് അവശേഷിക്കുന്നത്. ആകെയുള്ള 27 വെൻറിലേറ്ററുകളിൽ ഒമ്പതെണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. 64 െഎ.സി.യുകളുള്ളതിൽ അഞ്ചെണ്ണം മാത്രമാണ് ജില്ലയിൽ നിലവിൽ അവശേഷിക്കുന്നത്. 98 ഒാക്സിജൻ ബെഡുകളിൽ 16 എണ്ണമാണ് നിലവിൽ ശേഷിക്കുന്നത്.
കഞ്ചിക്കോട് കിന്‍ഫ്ര, ഗവ. വിക്ടോറിയ കോളജ് എന്നിവയാണ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകള്‍. നിലവില്‍ 680 കിടക്കകളുള്ള കഞ്ചിക്കോട് കിന്‍ഫ്രയില്‍ 178 പേരാണ് ചികിത്സയിലുള്ളത്. ഗവ. വിക്ടോറിയ കോളജില്‍ 180 കിടക്കകളാണുള്ളത്. ഇവിടെ ആരും ചികിത്സയിലില്ല. രോഗലക്ഷണങ്ങള്‍ കൂടുതലുള്ള കോവിഡ് രോഗബാധിതരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളായി (സി.എസ്.എല്‍.ടി.സി) മാങ്ങോട് കേരള മെഡിക്കല്‍ കോളജിനു പുറമെ കഞ്ചിക്കോട് കിന്‍ഫ്രയും പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടിടത്തുമായി 655 കിടക്കകളാണ് ഉള്ളത്. നിലവില്‍ മാങ്ങോട് 229 ഉം കിന്‍ഫ്രയില്‍ 316 ഉം ഉള്‍പ്പെടെ 545 രോഗികള്‍ ഇവിടെ ചികിത്സയില്‍ കഴിയുന്നു. ഗുരുതരരോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുക. ജില്ല ആശുപത്രി, മാങ്ങോട് മെഡിക്കല്‍ കോളജ്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഒറ്റപ്പാലം താലൂക്ക് ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കോവിഡ് ആശുപത്രികളാണ് ജില്ലയിലുള്ളത്.
ജില്ല ആശുപത്രിയില്‍ 174, മാങ്ങോട് മെഡിക്കല്‍ കോളജില്‍ 35, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ ഏഴ്, ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഒമ്പത്, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ അഞ്ച് ഉള്‍പ്പെടെ 230 പേരാണ് ചികിത്സയിലുള്ളത്. പാലക്കാട് ജില്ല ആശുപത്രിയിൽ 168 ബെഡുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവിടെ ആറ് പേർ അധികം കഴിയുന്നുണ്ട്. ബി, സി കാറ്റഗറിയിലുള്ള രോഗതീവ്രത കൂടിയവരെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.