വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ വീട് തകർന്ന് രണ്ടുപേർക്ക് പരിക്ക്. പാണ്ടാംകോട് ചെല്ലപ്പന്റെ വീടാണ് ഞായറാഴ്ച വൈകീട്ട് അഞ്ചോടെ തകർന്നുവീണത്.ചെല്ലപ്പന്റെ ഭാര്യ സുധ (40), മകൻ അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. വീടിന്റെ മേൽക്കൂര പൂർണമായി തകർന്നുവീഴുകയായിരുന്നു. ചെല്ലപ്പനും കുടുംബവും മറ്റ് ബന്ധുക്കളും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. കനത്ത മഴയിൽ വീട് ദ്രവിച്ചതാണ് അപകട കാരണം. പരിക്കേറ്റവർ വടക്കഞ്ചേരി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.