പല്ലശ്ശന: അണ്ണക്കോടിൽ അനധികൃത മണ്ണ് ഖനനം നടത്തിയ നാല് ടിപ്പറുകൾ പൊലീസ് പിടിച്ചെടുത്തു. പല്ലശ്ശന പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശത്ത് അനധികൃതമായി മണ്ണ് ഖനനം നടത്തി ടിപ്പറുകളിൽ കടത്തി കൊണ്ടുപോകാൻ തയാറെടുക്കവേയാണ് കൊല്ലങ്കോട് സബ് ഇൻസ്പെക്ടർ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ടിപ്പറുകൾ പിടികൂടിയത്.
കഴിഞ്ഞദിവസം മുതലമട നരിപ്പാറ ചള്ളയിൽ അനധികൃത മണ്ണ് ഖനനം നടത്തിയ മൂന്ന് ടിപ്പറുകളും ഒരു മണ്ണുമാന്തി യന്ത്രവും പൊലീസ് പിടിച്ചിരുന്നു. ഖനനം വ്യാപകമായിട്ടും ഇതിനെതിരെ നടപടി എടുക്കാൻ കൃഷി, റവന്യൂ, പഞ്ചായത്ത് വകുപ്പുകൾ തയാറാകാത്തതിനാൽ പൊലീസിന് അധിക ബാധ്യതയായിരിക്കുകയാണ്. സ്റ്റോപ് നോട്ടീസ് പോലും നൽകാതെ റവന്യൂ അധികൃതർ അനധികൃത മണ്ണ് ഖനനത്തിന് കൂട്ടുനിൽക്കുന്നതായി പരാതി വ്യാപകമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറാമത്തെ തവണയാണ് അനധികൃത മണ്ണ് ഖനനത്തിനെതിരെ കൊല്ലംകോട് പൊലീസ് നടപടിയെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.