പാലക്കാട്: സ്കൂട്ടറിൽ യാത്രചെയ്ത യുവതിയുടെ മാല കവർന്ന സംഭവത്തിൽ രണ്ടുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള അയത്തിൽ സെയ്താലി (24), വടക്കേവിള പള്ളിമുക്ക് അമീർഷാ (28) എന്നിവരെയാണ് എറണാകുളം ചെറായയിൽനിന്ന് പിടികൂടിയത്.
ജൂൺ 29ന് എലപ്പുള്ളി നോമ്പിക്കോട് ഭാഗത്ത് യുവതിയെ ബൈക്കിൽ പിന്തുടർന്ന് മാല കവരുകയായിരുന്നു. തെറ്റായ നമ്പർേപ്ലറ്റ് സ്ഥാപിച്ചും മുഖംമറച്ചുമാണ് പ്രതികളുടെ മോഷണരീതിയെന്ന് പൊലീസ് പറഞ്ഞു. ഏകദേശം 450 കിലോമീറ്റർ ദൂരം 300ഓളം സി.സി.ടി.വികൾ പരിശോധിച്ചാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.
രണ്ടു പ്രതികളും തമിഴ്നാട്ടിലും കേരളത്തിലുമായി മാല പൊട്ടിക്കൽ, കഞ്ചാവ് കേസ്, പിടിച്ചുപറി, ബൈക്ക് മോഷണം, പോക്സോ തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണ്. മാല പൊട്ടിക്കുന്നതിനുമുമ്പ് സ്ഥലങ്ങൾ മനസ്സിലാക്കാൻ കാറിൽ യാത്രചെയ്യും. ഇവരുടെ കൂടെ കാറിൽ വന്ന ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
കസബ ഇൻസ്പെക്ടർ വി. വിജയരാജൻ, എസ്.ഐ ഹർഷാദ് എച്ച്, എസ്.ഐ അനിൽകുമാർ, ജതി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ. രാജീദ്, സായൂജ്, എസ്. ജയപ്രകാശ്, സി.പി.ഒ അൻസിൽ, ഷാജഹാൻ, ഡ്രൈവർ പ്രിൻസ്, മാർട്ടിൻ, ഹോം ഗാർഡ് സുധീർബാബു എന്നിവരാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.