പ്ര​വ​ർ​ത്ത​നം നി​ല​ച്ച കാ​വ​ശ്ശേ​രി ക​ല്ലേ​പ്പു​ള്ളി​യി​ലെ കെ​ൽ​പാം കേ​ന്ദ്ര​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച ആ​ധു​നി​ക റൈസ് മി​ൽ

കെൽപാം: എന്നുവരും റൈസ് മിൽ?

ആലത്തൂർ: അഞ്ചു വർഷം മുമ്പ് പ്രവർത്തനം നിലച്ച ആലത്തൂർ താലൂക്കിലെ പ്രഥമ പൊതുമേഖല വ്യവസായ സ്ഥാപനമായ കാവശേരി കല്ലേപ്പുള്ളിയിലെ കെൽപാമിന് (കേരള സംസ്ഥാന പന ഉൽപന്ന വികസന തൊഴിലാളി ക്ഷേമ കോർപറേഷൻ ലിമിറ്റഡ്) പുതുജീവൻ നൽകാൻ അനുവദിച്ച മോഡേൺ റൈസ് മില്ലിന്‍റെയും പനന്തടി ഫർണിച്ചർ യൂനിറ്റിന്‍റെയും പ്രവർത്തനം അനിശ്ചിതമായി നീളുന്നു. 2017 ഏപ്രിൽ 11നാണ് മില്ലിന് ശിലയിട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കെട്ടിടോദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും നടന്നില്ല. നവംബറിലാണ് പണി പൂർത്തിയായത്. മില്ലിന് 1.45 കോടിയും പനന്തടി ഫർണിച്ചർ നിർമാണ യൂനിറ്റിന് 25 ലക്ഷവുമാണ് പട്ടികജാതി വികസന വകുപ്പ് ആദ്യം അനുവദിച്ചത്. പ്രാഥമിക രൂപരേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഈ തുക നൽകിയത്. വിശദമായ പദ്ധതി രൂപരേഖ (ഡി.പി.ആർ) വന്നപ്പോൾ ചെലവ് നാല് കോടി രൂപയിലേറെയായി. നിർമാണം പൂർത്തിയായപ്പോൾ ചെലവ് 9.61 കോടി രൂപയിലെത്തി.

പനംതടി കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ നിർമാണ യൂനിറ്റിന്‍റെ നടത്തിപ്പ് സിഡ്‌കോക്ക് കൈമാറാനാണ് ഉദ്ദേശിച്ചത്. സാങ്കേതിക തടസ്സങ്ങളുടെ പേരിൽ അത് നടന്നില്ല. പനംതടി കൊണ്ടുള്ള കരകൗശല നിർമാണ യൂനിറ്റും അരി മില്ലും പ്രവർത്തനമാരംഭിക്കുമ്പോൾ ഇവിടെ 51 പേർക്ക് നേരിട്ടും 40ഓളം പേർക്ക് അനുബന്ധമായും തൊഴിൽ ലഭിക്കുമെന്നാണ് പറയുന്നത്. ഫണ്ട് പട്ടികജാതി വികസന വകുപ്പിന്‍റേതായതിനാൽ ആ വിഭാഗക്കാർക്കായിരിക്കും ജോലിയിൽ മുൻഗണന. പാടശേഖരങ്ങളിൽനിന്ന് നെല്ല് നേരിട്ട് ശേഖരിച്ച് പുഴുങ്ങി അരിയാക്കുന്നതാണ് വിഭാവനം ചെയ്ത പദ്ധതി. പാക്ക് ചെയ്യുന്നതുവരെ മനുഷ്യസ്പർശമേൽക്കാത്ത നിലയിൽ പൂർണമായും യന്ത്രങ്ങൾ ഉപയോഗിച്ചുള്ള പ്രവർത്തനമാണ് ഇവിടെ നടത്തുക.

രണ്ട് ഷിഫ്റ്റിലായി 40 ടൺ നെല്ല് അരിയാക്കാൻ കഴിയുന്നതാണ് സംവിധാനം. ഉൽപാദിപ്പിക്കുന്ന അരി, സിവിൽ സപ്ലൈസിന് കൈമാറുമെന്നാണ് പറയുന്നത്. കെൽപാമിന് സ്വതന്ത്ര ചുമതലയുള്ള മാനേജിങ് ഡയറക്ടറും ഭരണ സംവിധാനവും ഇല്ലാത്തതാണ് നടപടി വൈകാൻ കാരണമായതെന്നും പറയുന്നു. കരകൗശല വികസ കോർപറേഷൻ എം.ഡിയുടെ അധിക ചുമതലയിലായിരുന്നു കെൽപാം. ഇപ്പോൾ ചെയർമാനും എം.ഡിയും നിയോഗിക്കപ്പെട്ടതായാണ് അറിയുന്നത്.

പനയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് 1985ലാണ് നെയ്യാറ്റിൻകര ആസ്ഥാനമായി കെൽപാം പ്രവർത്തനമാരംഭിച്ചത്. കരിമ്പനകളുടെ നാടെന്ന നിലയിലാണ് പാലക്കാട് കാവശ്ശേരിയിൽ വ്യവസായ യൂനിറ്റ് സ്ഥാപിച്ചത്. നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പിന്നീട് പ്രതിസന്ധിയിലേക്ക് നീങ്ങുകയും 2003ൽ പ്രവർത്തനം പാടേ നിലക്കുകയും ചെയ്തു.

2010ൽ സർക്കാർ, പുതിയ യന്ത്രസാമഗ്രി സ്ഥാപിച്ച് പനനാര് സംസ്കരണ കേന്ദ്രമാക്കി മാറ്റി. തൊഴിലാളികൾക്ക് വിദഗ്ധ പരിശീലനവും നൽകി. തമിഴ്‌നാട്ടിൽനിന്നാണ് പനമ്പട്ട കൊണ്ടുവന്നിരുന്നത്. എന്നാൽ, 2012 ആകുമ്പോഴേക്കും അസംസ്കൃത വസ്തുവിന്‍റെ ലഭ്യതക്കുറവ് മൂലം വ്യവസായം നിലച്ചു. പിന്നീടാണ് ഫർണിച്ചർ യൂനിറ്റ് നിലനിർത്തിക്കൊണ്ടുതന്നെ റൈസ് മില്ലുകൂടി ആരംഭിക്കാൻ പദ്ധതി തയാറാക്കിയത്.

നോ​ക്കു​കു​ത്തി​യാ​യി മ​റ്റൊ​രു ​റൈ​സ് മി​ല്ലും

മ​റ്റൊ​രു ​റൈ​സ് മി​ൽ ആ​ല​ത്തൂ​ർ ഗോ​ഡൗ​ൺ വ​ള​പ്പി​ൽ നി​ർ​മാ​ണ ശേ​ഷം വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​മി​ല്ലാ​തെ ന​ശി​ക്കു​ന്നു​ണ്ട്. അ​ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും ഇ​തു​വ​രെ​യി​ല്ല. അ​തി​നി​ടെ​യാ​ണ്, ര​ണ്ടാ​മ​ത്തെ മി​ല്ലി​ന്‍റെ നി​ർ​മാ​ണം കാ​വ​ശ്ശേ​രി​യി​ൽ കെ​ൽ​പാം മു​ഖേ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്. ഇ​തു​കൂ​ടാ​തെ ക​ണ്ണ​​മ്പ്ര​യി​ൽ ആ​ധു​നി​ക റൈ​സ് മി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള മ​റ്റൊ​രു പ​ദ്ധ​തി​യും സ​ർ​ക്കാ​ർ പ​രി​ഗ​ണ​ന​യി​ലാ​ണ്. 

Tags:    
News Summary - Kelpam: Will there ever be rice mill?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.