കൊല്ലങ്കോട്: ടൗണിൽ നടന്ന ട്രെയിലർ അപകടം പൊലീസിന്റെ അനാസ്ഥ മൂലമെന്ന് നാട്ടുകാർ. നഗരഹൃദയത്തിൽ നടന്ന അപകടം വ്യാപാരികളെയും നാട്ടുകാരെയും ആശങ്കയിലാക്കി. പട്ടാപ്പകൽ പോലും ടൗണിൽ പൊലീസ് സാന്നിധ്യം ഇല്ലാത്തതാണ് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന്റെ മരണത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. സ്കൂൾ സമയങ്ങളിൽ ഗതാഗതക്കുരുക്ക് വർധിച്ചിട്ടും ഗതാഗത നിയന്ത്രണത്തിന് പൊലീസ് ടൗണിൽ ഇല്ലാത്തത് പ്രതിഷേധത്തിനിടയാക്കി.
ടിപ്പറുകൾ സ്കൂൾ സമയങ്ങളിൽ അശ്രദ്ധമായി നിരത്തുകളിൽ ഇറങ്ങുന്നതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതായി നാട്ടുകാർ പറഞ്ഞു. ഇപ്പോൾ തിരക്കേറിയ സമയത്ത് പോലും ടിപ്പറുകൾ തലങ്ങും വിലങ്ങും നിയമം തെറ്റിച്ച് ഓടുന്നത് പിടികൂടാൻ പൊലീസ് തയാറാകാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
സ്കൂൾ സമയങ്ങളിൽ ചീറിപ്പായുന്ന ടിപ്പറുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പും മൗനത്തിലാണ്. ടിപ്പറുകളുടെ വേഗത നിയന്ത്രിച്ചില്ലെങ്കിൽ ജനകീയ സമരത്തിന് ഇറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.