വൃ​ക്ഷ സം​ര​ക്ഷ​ണ​ത്തി​നാ​യി പോ​രാ​ടി​യ വിദ്യാർഥിനിയു​ടെ ക​ഥ പ​റ​ഞ്ഞ് ‘അ​മ്മു’

കൊ​ല്ല​ങ്കോ​ട്: വീ​ടി​നു മു​റ്റ​ത്തെ പ്ലാ​വ് മു​റി​ക്കു​ന്ന​തി​നെ​തി​രെ പോ​രാ​ടി വി​ജ​യി​ച്ച അ​ഞ്ചാം ക്ലാ​സു​കാ​രി​യു​ടെ ക​ഥ പ​റ​ഞ്ഞ് ഡോ​ക്യു​മെ​ന്‍റ​റി ‘അ​മ്മു’ പ്ര​ദ​ർ​ശ​ന​ത്തി​ന്.

പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ഫ​ല​വൃ​ക്ഷ തൈ​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും വൃ​ക്ഷ​ത്തെ അ​തി​യാ​യി സ്റ്റേ​ഹി​ച്ച അ​മ്മു​വി​ന്‍റെ പോ​രാ​ട്ട ക​ഥ​യാ​ണ് ഹൃ​സ്വ​ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ഗ​ജേ​ന്ദ്ര​ൻ വാ​വ​യാ​ണ് സം​വി​ധാ​യ​ക​ൻ.

താ​ൻ കു​ഞ്ഞു​നാ​ൾ മു​ത​ൽ ക​ണ്ടു വ​ള​ർ​ന്ന വൃ​ക്ഷ​ത്തെ സാ​മ്പ​ത്തി​ക പ്ര​യാ​സ​ത്താ​ൽ മു​റി​ച്ചു​മാ​റ്റി വി​ൽ​ക്കാ​ൻ വീ​ട്ടു​കാ​ർ ത​യാ​റാ​യ​പ്പോ​ൾ അ​തി​നെ​തി​രെ പോ​രാ​ടു​ന്ന അ​മ്മു എ​ന്ന വി​ദ്യാ​ർ​ഥി​നി​യു​ടെ പ്ര​കൃ​തി സ്നേ​ഹ​മാ​ണ് ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത് .

വൃ​ക്ഷ തൈ ​സം​ര​ക്ഷി​ക്കാ​ൻ സ്കോ​ള​ർ​ഷി​പ് മ​ത്സ​രം, വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ എ​ന്നി​ങ്ങ​നെ പോ​രാ​ട്ട​ങ്ങ​ളും അ​വ​യി​ലെ പ​രാ​ജ​യ​വും ഒ​ടു​വി​ൽ വി​ജ​യി​ക്കു​ന്ന​തു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ഭാ​ഗം. കൊ​ല്ല​ങ്കോ​ട് നെ​ന്മേ​നി എ.​എ​ൽ.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി വൈ​ഷ്ണ​വി​യാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ അ​മ്മു​വി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

നെ​ന്മേ​നി സ്വ​ദേ​ശി​ക​ളാ​യ ഗു​രു​വാ​യൂ​ര​പ്പ​ൻ-​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് വൈ​ഷ്ണ​വി.30 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ൽ കെ. ​ബാ​ബു എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ട്ട് അ​ഭി​നേ​താ​ക്ക​ളും പു​തു​ന​ഗ​രം ക​രി​പ്പോ​ട് കെ.​എ​സ്.​ബി.​എ​സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

വി​ദ്യാ​ല​യ​ങ്ങ​ളി​ലും പ​രി​സ്ഥി​തി സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ങ്ങ​ളി​ലും തി​യ​റ്റ​റു​ക​ളി​ലും ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തി​ക്കു​മെ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. ആ​ദ്യ​പ്ര​ദ​ർ​ശ​നം കൊ​ല്ല​ങ്കോ​ട് ത​ങ്ക​രാ​ജ് തി​യ​റ്റ​റി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ക്കു​മെ​ന്ന് കെ. ​ബാ​ബു എം.​എ​ൽ.​എ പ​റ​ഞ്ഞു.

Tags:    
News Summary - 'Ammu' tells the story of a student who fought for tree protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.