കൊല്ലങ്കോട്: അപൂർവരോഗമായ എസ്.എം.എ ബാധിച്ച കുഞ്ഞിന്റെ ചികിത്സക്കായി ബിരിയാണി ഫെസ്റ്റ് നടത്തി. കൊല്ലങ്കോട് മേട്ടുപ്പാളയം പറക്കളം സ്വദേശി രാജേഷ് തരൂർ-പഴമ്പാലക്കോട് കൃഷ്ണൻകോവിൽ പാവടി സ്വദേശി സുകന്യ ദമ്പതികളുടെ മകൾ ആറുമാസം പ്രായമായ റിഷ്വികയുടെ ചികിത്സക്കായാണ് ചികിത്സ സഹായനിധി കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ഫെസ്റ്റ് നടത്തിയത്.
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലുള്ള റിഷ്വികക്ക് 16 കോടിയിലധികം രൂപയാണ് ചികിത്സക്ക് ആവശ്യമുള്ളത്. നിലവിൽ 40 ദിവസത്തിന് 6.60 ലക്ഷത്തിന്റെ മരുന്നാണ് കുഞ്ഞിന് നൽകിവരുന്നത്. സ്വകാര്യ സ്ഥാപനത്തിൽ തൊഴിലെടുക്കുന്ന രാജേഷിന് നിലവിലെ ചികിത്സകൾപോലും നടത്താൻ സാധിക്കാത്തതിനാൽ ജനപ്രതിനിധികൾ, വ്യാപാരികൾ എന്നിവർ ചേർന്ന് സഹായത്തിന് കമ്മിറ്റി രൂപവത്കരിക്കുകയായിരുന്നു. രമ്യ ഹരിദാസ് എം.പി, കെ. ബാബു എം.എൽ.എ, പി.പി. സുമോദ്, കെ.ഡി. പ്രസേനൻ എം.എൽ.എ എന്നിവർ ഉൾപ്പെടെയുള്ളവർ രക്ഷാധികാരികളായ കമ്മിറ്റി കുഞ്ഞിനായി ധനം ശേഖരിക്കൽ പുരോഗമിക്കുകയാണെന്ന് കമ്മിറ്റി ചെയർമാനും കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡന്റുമായ കെ. സത്യപാൽ പറഞ്ഞു.
റിഷ്വികയുടെ അച്ഛൻ രാജേഷ്, കമ്മിറ്റി കൺവീനർ സുധീഷ് എന്നിവർ ചേർന്ന് പഞ്ചാബ് നാഷണൽ ബാങ്കിന്റെ കൊല്ലങ്കോട് ശാഖയിൽ ജോയന്റ് അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 4296000100106766, ഐ.എഫ്.എസ്.സി: PUNB0429600, ഫോൺ: 8848960359.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.