കൊല്ലങ്കോട്: ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട് സ്റ്റോപ് അനുവദിക്കാൻ റെയിൽവേക്ക് കത്തെഴുതി കുരുന്നുകൾ. കൊല്ലങ്കോട് സെന്റ് ജോസഫ് എ.എൽ.പി സ്കൂളിലെ 150ലധികം വിദ്യാർഥികളാണ് എറണാകുളം മെമു പൊള്ളാച്ചിയിലേക്ക് നീട്ടണമെന്നും ചെന്നൈ എക്സ്പ്രസിന് കൊല്ലങ്കോട്ട് സ്റ്റോപ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഭക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് കത്തെഴുതിയത്.
നാലുവർഷം മുമ്പ് അമൃത എക്സ്പ്രസിന് സ്റ്റോപ് ആവശ്യപ്പെട്ട് സെന്റ് ജോസഫ് എ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ റെയിൽവേ അധികൃതർക്ക് കത്തെഴുതിയിരുന്നു.
കോടികൾ ചെലവഴിച്ച് ബ്രോഡ്ഗേജ് ആക്കി മാറ്റിയെങ്കിലും പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ പാസഞ്ചറുകൾ ഇല്ല.
പഴനി, മധുര, നാഗൂർ ക്ഷേത്രങ്ങളിലേക്കുള്ള തീർഥാടകർക്കും വിദ്യാർഥികൾക്കും സൗകര്യപ്രദമായ ട്രെയിനുകൾ ബ്രോഡ്ഗേജിൽ പുനഃസ്ഥാപിക്കണമെന്ന് സ്കൂൾ പ്രധാനാധ്യാപിക എസ്. ഷെറീഫ ബീവി ആവശ്യപ്പെട്ടു. വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഗുണകരമാകുന്ന പാസഞ്ചർ ട്രെയിനുകൾ സർവിസ് ആരംഭിക്കുന്നതുവരെ റെയിൽവേ അധികൃതർക്ക് എല്ലാവരും കത്തയക്കണമെന്ന് ചടങ്ങിൽ പങ്കെടുത്ത അധ്യാപകൻ എം. അനീഷ് പറഞ്ഞു. സി.കെ. ബിന്ദു, ലീന ജി. കാർത്ത, പി. ശകുന്ദള, മുസ്തഫ, സി. സൗമ്യമോൾ, ആർ. ഐശ്വര്യ, എസ്. വിദ്യ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.