കൊല്ലങ്കോട്: കാട്ടുപന്നിയെ തുരത്താനായി സ്ഥാപിക്കുന്ന അനധികൃത വൈദ്യുതി വേലികൾ മനുഷ്യ ജീവനെടുക്കത് തുടർക്കഥയാകുന്നു. തെന്മല അടിവാരം, കൊല്ലങ്കോട്, മുതലമട, എലവഞ്ചേരി പഞ്ചായത്തിലെ ചില കർഷകരാണ് പന്നിയെ തുരത്താനായി ഉയർന്ന വോൾട്ടേജ് കടത്തിവിടുന്ന വൈദ്യുത വേലി സ്ഥാപിക്കുന്നത്. ഇതാണ് പലപ്പോഴും അപകടം വരുത്തി വെക്കുന്നത്. അഞ്ച് വർഷത്തിനിടെ ഇത്തരത്തിൽ ആറിലധികം ഷോക്കേറ്റുള്ള മരണങ്ങൾ കൊല്ലങ്കോട് മേഖലയിൽ ഉണ്ടായിട്ടും അനധികൃത വൈദ്യുതി വേലി സ്ഥാപിക്കൽ തുടരുകയാണ്. അതിനിടെ, മലയിറങ്ങിയ കാട്ടാനകൾ ചെമ്മണാമ്പതി മുതൽ എലവഞ്ചേരി വരെയുള്ള പ്രദേശത്തെ രണ്ടു മാസമായി മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ഇതിനെ ചെറുക്കാൻ ദ്രുതകർമസേന രാത്രിയും പകലുമായി ഓടുമ്പോൾ ഇത്തരം അനധികൃത വേലികൾ ഈ ഉദ്യോഗസ്ഥർക്കും അപകട ഭീതി ഉയർത്തുകയാണ്. കാട്ടാന കൃഷിസ്ഥലങ്ങളിൽ കടക്കാതിരിക്കാനും ചിലർ വൈദ്യുത വേലി സ്ഥാപിച്ച് ഉയർന്ന വോൾട്ടേജിൽ വൈദ്യുതി കടത്തി വിടുന്നുണ്ടെന്ന് അധികൃതർക്ക് വിവരമുണ്ട്. കെ.എസ്.ഇ.ബി പരിശോധന നടത്തണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.