സർക്കാർ ആശുപത്രികളിൽ തിരക്ക്; സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല

കൊ​ല്ല​ങ്കോ​ട്: സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ തി​ര​ക്ക് കാ​ര​ണം സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​പ്പെ​ടാ​ത്ത​ത് രോ​ഗ​വ്യാ​പ​ന​ത്തി​ന് വ​ഴി​വെ​ക്കു​മെ​ന്ന് നാ​ട്ടു​കാ​ർ. മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട്, വ​ട​വ​ന്നൂ​ർ, പു​തു​ന​ഗ​രം, കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക്ക് എ​ത്തു​ന്ന രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ രോ​ഗി​ക​ൾ ആ​ശു​പ​ത്രി​ക​ളി​ൽ നി​ര​യാ​യി നി​ൽ​ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ക​രി​ക്കാ​റു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​വാ​റി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഡോ​ക്ട​റെ കാ​ണാ​നും കു​ത്തി​വെ​പ്പെ​ടു​ക്കാ​നും മ​രു​ന്ന് വാ​ങ്ങാ​നു​മാ​ണ് പ്ര​ധാ​ന തി​ര​ക്ക്. മു​ത​ല​മ​ട, കൊ​ല്ല​ങ്കോ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും കൊ​ടു​വാ​യൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഉ​ണ്ടാ​കു​ന്ന രോ​ഗി​ക​ളു​ടെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സി​െൻറ സ​ഹാ​യം ഉ​ണ്ടാ​വ​ണ​മെ​ന്നാ​ണ് രോ​ഗി​ക​ളാ​യെ​ത്തു​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - Government hospitals crowded; Social distance is not maintained

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.