കൊല്ലങ്കോട് ചീരണിയിലെ ഖമറുദ്ദീ​െൻറ തകരം കൊണ്ട് മറച്ച കുടിൽ 

സ്ഥാനാർഥികൾക്ക് ചോദ്യചിഹ്​നമായി ഖമറുദ്ദീ​െൻറ തകരഷീറ്റ്​ കുടിൽ

കൊല്ലങ്കോട്: ഖമറുദ്ദീെൻറ തകരഷീറ്റുകൊണ്ട് മറച്ച കുടിലിനു മുന്നിലൂടെയാണ് സ്ഥാനാർഥികൾ കടന്നുപോകേണ്ടത്​. ജീർണാവസ്ഥയിലായ വീട് തകർന്ന് ആറ് വർഷമായും താമസിക്കാൻ മറ്റു മാർഗങ്ങളില്ലാതെ തകര ഷീറ്റ്​ മേഞ്ഞ ഷെഡ്​ നിർമിച്ച് അതിനകത്താണ് 44 കാരനായ ഖമറുദ്ദീനും ഭാര്യയും രണ്ട് മക്കളും വസിക്കുന്നത്.

ഓൺലൈൻ പഠനം മുടങ്ങിയ ഖമറുദ്ദീ​െൻറ മക്കൾക്ക് ടി.വി. എത്തിച്ചു നൽകാൻ ചില സന്നദ്ധ സംഘടനകൾ തയാറായതൊഴിച്ചാൽ ഒരു സഹായവും ഇൗ കുടുംബത്തിന്​ ലഭിച്ചിട്ടില്ല. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഭവനപദ്ധതികളിൽ അപേക്ഷ നൽകിയെങ്കിലും ഒരനക്കവും ഉണ്ടായില്ല. ഇതിനിടെ ഖമറുദീ​െൻറ അപേക്ഷ പരിഗണിച്ചതായി പറഞ്ഞെങ്കിലും പഞ്ചായത്തിലെത്തിയപ്പോൾ പേര് ഉണ്ടായില്ല.

ഇഴജന്തുക്കളുടെ വാസ കേന്ദ്രമായി മാറിയ ഖമറുദ്ദീ​െൻറ തകരഷെഡിനു മുന്നിലൂടെ കടന്നുപോകുന്ന എല്ലാ സ്ഥാനാർഥികൾക്കും ആ കുടിൽ ഒരു വലിയ ചോദ്യമായി നിൽക്കുകയാണ്. ഭവന പദ്ധതികൾ നിരവധി ഉണ്ടായിട്ടും ജീവിത പശ്ചാത്തലം പരിശോധിച്ച് പദ്ധതികളിൽ ഉൾപ്പെടുത്താൻ മാർക്ക് നിശ്ചയിക്കുന്ന ഉദ്യോഗസ്ഥരും ഖമറുദ്ദീനെ പോലുള്ള കുടിലിൽ വസിക്കുന്ന നിരവധി ദരിദ്ര വിഭാഗങ്ങളെ പരിഗണിക്കാത്തത് കക്ഷിരാഷ്​ട്രീയത്തിനുപരിയായ പ്രതിഷേധങ്ങൾക്ക് വഴിവെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.