കൊല്ലങ്കോട്: തെന്മല താഴ്വരയിൽനിന്ന് പ്രാചീന ചരിത്ര ഗവേഷണാർഥം കണ്ടെത്തിയ അവശേഷിപ്പുകൾ ഉള്ളടക്കം ചെയ്ത ‘കേരളത്തിന്റെ പ്രാചീന ചരിത്രം പാലക്കാടൻ ഭൂമികയിലൂടെ’ എന്ന ഗ്രന്ഥമാണ് ചരിത്ര ഗവേഷകൻ ഡോ. വി. സനൽകുമാർ പുറത്തിറക്കുവാൻ തയാറെടുക്കുന്നത്.
അതിപ്രാചീനകാലം മുതൽ നാളിതുവരെ കൊല്ലങ്കോട് മേഖലയിലെ പുരാവസ്തു കണ്ടെത്തലുകൾ, 2000 വർഷത്തിനിപ്പുറമുള്ള ദ്രാവിഡ ദേശത്തുനിന്ന് കൊല്ലങ്കോട്, നെന്മേനി ഉൾപ്പെടുന്ന പ്രദേശങ്ങളിലേക്കുള്ള കുടിയേറ്റങ്ങളും അധിനിവേശങ്ങളും ഉൾപ്പെടുത്തിയാണ് കൊല്ലങ്കോട് നെന്മേനി സ്വദേശിയും ദേശീയ, സംസ്ഥാന അധ്യാപക പുരസ്കാര ജേതാവുമായ ഡോ. വി. സനൽകുമാർ ഗ്രന്ഥരചന പൂർത്തീകരിച്ചത്.
ചരിത്രകാരന്മാർ ഇനിയും കൃത്യമായ ഉത്തരം കണ്ടെത്താത്ത പ്രാചീന ചേരനാടിന്റെ പ്രധാന തലസ്ഥാനനഗരികളുടെ സ്ഥാന നിർണയങ്ങൾ, സംഘ-സംഘകാലാനന്തര കൃതികളിൽ പരാമർശിക്കുന്ന ചേരനാടിന്റെ സ്ഥലനാമബന്ധങ്ങൾ തുടങ്ങിയവ ഗ്രന്ഥത്തിലുണ്ട്.
സനൽ കുമാറിന്റെ കണ്ടെത്തലുകൾ സർക്കാറിനെ അറിയിച്ച ശേഷം സംസ്ഥാന പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ 1998ലും നെന്മേനി കോവിലകം പറമ്പിലും മറ്റും നടത്തിയ ഉദ്ഖനനങ്ങളിൽ നിരവധി പുരാവസ്തു തെളിവുകളും ലിപിയും കണ്ടെത്തിയിരുന്നു. മുതലമട ആട്ടയാംപതി സ്നേഹ ടീച്ചേഴ്സ് ട്രെയ്നിങ് കോളജ് പ്രിൻസിപ്പലാണ് സനൽകുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.