കേരളത്തിൽ ഇനി തുടർച്ചയായ ഭരണം -എ.എൻ. ഷംസീർ എം.എൽ.എ

കൊ​ല്ല​ങ്കോ​ട്: തു​ട​ർ​ഭ​ര​ണ​മ​ല്ല, എ​ൽ.​ഡി.​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ ഭ​ര​ണ​മാ​ണ് കേ​ര​ള​ത്തി​ൽ ഇ​നി​യു​ണ്ടാ​വു​ക​യെ​ന്ന്​ എ.​എ​ൻ. ഷം​സീ​ർ എം.​എ​ൽ.​എ. കെ.​എ​സ്.​ടി.​എ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൽ.​ഡി.​എ​ഫി​ന് തു​ട​ർ​ഭ​ര​ണം ല​ഭി​ച്ച​തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

കെ-​റെ​യി​ൽ വാ​യ്പ തി​രി​ച്ച​ട​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സും ലീ​ഗും പ​റ​യു​ന്ന​ത്. വാ​യ്പ കോ​ൺ​ഗ്ര​സും ലീ​ഗും തി​രി​ച്ച​ട​ക്കേ​ണ്ടി വ​രി​ല്ല, അ​വ​ർ ഇ​നി​യൊ​രി​ക്ക​ലും അ​ധി​കാ​ര​ത്തി​ൽ വ​രി​ല്ലെ​ന്നും ഷം​സീ​ർ പ​റ​ഞ്ഞു.

കെ.​എ​സ്.​ടി.​എ ജി​ല്ല പ്ര​സി​ഡ​ന്‍റ്​ ടി. ​ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ബാ​ബു എം.​എ​ൽ.​എ, സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​പ്രേ​മ​ൻ, കെ.​എ​സ്.​ടി.​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി. ​സു​രേ​ഷ്, സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ്​ അം​ഗ​ങ്ങ​ളാ​യ കെ. ​നൗ​ഷാ​ദ​ലി, എം.​എ. അ​രു​ൺ​കു​മാ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​സു​മം​ഗ​ല, കെ. ​പ്ര​ഭാ​ക​ര​ൻ, കെ. ​പ്ര​സാ​ദ്, ജി​ല്ല സെ​ക്ര​ട്ട​റി എം.​ആ​ർ. മ​ഹേ​ഷ് കു​മാ​ർ, സ്വാ​ഗ​ത​സം​ഘം ക​ൺ​വീ​ന​ർ ജോ​സ​ഫ് ചാ​ക്കോ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Left rule Continuing in Kerala - A. N. SHAMSEER

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.