കൊല്ലങ്കോട്: സ്ഥാനാർഥി ലിസ്റ്റിനായി തിരക്കിട്ട ചർച്ചകൾ നടക്കുന്നതിനിടെ ചുവരുകൾ നിറച്ച് മുന്നണികൾ. കൊല്ലങ്കോട്, കൊടുവായൂർ, മുതലമട, പുതുനഗരം, വടവന്നൂർ പഞ്ചായത്തുകളിലാണ് ചുവരെഴുത്ത് സജീവമായത്. സ്ഥാനാർഥികളുടെ പേര് ഒഴിവാക്കിയാണ് ചുവരെഴുത്ത്.
ഇതിനിടെ സി.പി.എം, കോൺഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി എന്നിങ്ങനെ മുഖ്യധാരാ പാർട്ടികളിലെല്ലാം സ്ഥാനാർഥിനിർണയത്തിനായി കൊണ്ടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്. അന്തിമ ലിസ്റ്റ് ഒരാഴ്ചക്കകം പ്രഖ്യാപിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പ്രധാന മുന്നണികൾ. പോസ്റ്ററുകൾ, ചുവരെഴുത്ത് എന്നിവ വർധിക്കുന്നതോടൊപ്പം ബാനർ, തോരണങ്ങൾ എന്നിവ കുറയുന്നതും ഇക്കുറി തെരഞ്ഞെടുപ്പിനെ വേറിട്ടതാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.