കൊല്ലങ്കോട്: മീങ്കര അണക്കെട്ടിൽനിന്ന് രണ്ടാംവിള നെൽകൃഷിക്ക് കനാൽ തുറന്നു. കഴിഞ്ഞദിവസം ജലസേചനം, കർഷക പ്രതിനിധികൾ, ജല അതോറിറ്റി എന്നിവരുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, കെ. ബാബു എന്നിവരുമായി നടത്തിയ മൂന്നിലധികം കൂടിക്കാഴ്ചയിൽ ഉണ്ടായ ധാരണയിലാണ് തുറന്നത്. മാർച്ച് രണ്ടിന് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരുമായി യോഗം ചേരും.
പ്രസ്തുത യോഗത്തിൽ മൂല ത്തറയിൽനിന്ന് കമ്പാലത്തറ വഴി മീങ്കര ഡാമിലേക്ക് വെള്ളം എത്തിക്കുന്നത് തീരുമാനിക്കുമെന്ന് കെ. ബാബു എം.എൽ.എ പറഞ്ഞു. രണ്ടടിയാണ് വെള്ളം തുറക്കുന്നത്. നിലവിൽ 20.9 അടിയാണ് ഡാമിലെ ജലനിരപ്പ്. മീങ്കര ശുദ്ധജല വിതരണം സുഗമമായി നടത്താൻ ആവശ്യമായ ജലം കരുതുമെന്നും ഇതിനായാണ് പറമ്പിക്കുളം ആളിയാർ ജലം മീങ്കരയിൽ എത്തിക്കാനുള്ള ശ്രമം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നടത്തുന്നത്.
ആളിയാറിൽനിന്ന് കൂടുതൽ ജലം മൂലത്തറ റെഗുലേറ്ററിലെത്തിച്ച് കമ്പാലത്തറ ഏരിയയിലൂടെ മീങ്കരയിലെത്തിക്കാനുള്ള ശ്രമം നടത്തണമെന്നാണ് മീങ്കര ഡാമിനെ കുടിവെള്ളത്തിനായി ആ ശ്രയിക്കുന്നവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.