കൊല്ലങ്കോട്: വെളിച്ചമില്ലാത്ത ഓലക്കുടിലിൽ കഴിയുന്ന ആദിവാസി വിദ്യാർഥികളുടെ വീട്ടിൽ വൈദ്യുതിയെത്തി. കഴിഞ്ഞ ബുധനാഴ്ച ‘മാധ്യമ’ത്തിൽ നൽകിയ വാർത്തയെ തുടർന്നാണ് പാരന്റ്സ് കോഓഡിനേഷൻ ഫോറം, കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ പരിശ്രമത്തിൽ വയറിങ് നടത്തി ചൊവ്വാഴ്ച വൈകുന്നേരം മുതലമട കെ.എസ്.ഇ.ബി അധികൃതർ കണക്ഷൻ നൽകിയത്. ചുള്ളിയാർ ഡാമിനു സമീപം കിണ്ണത്തുമുക്കിൽ പുറംപോക്കിൽ ഓലക്കുടിലിൽ താമസിക്കുന്ന നവമണി-ഗുരുനന്ദകുമാർ ദമ്പതികളുടെ മക്കളായ നവ്യദേവിയും നിവിതയും വീട്ടിൽ വൈദ്യുതിയില്ലാത്തതിനാൽ പരീക്ഷക്ക് ബന്ധുവിന്റെ വീട്ടിലെത്തിയാണ് പഠിക്കുന്നതെന്നത് വാർത്തയായിരുന്നു. നവ്യദേവി എട്ടിലും നിവിത രണ്ടിലുമാണ് പഠിക്കുന്നത്.
പാരന്റ്സ് കോഓഡിനേഷൻ ഫോറം കോഓഡിനേറ്റർ എ. സാദിഖ് അധ്യക്ഷത വഹിച്ചു. കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് ആർ. സതീഷ്, കൊല്ലങ്കോട് യൂനിറ്റ് പ്രസിഡന്റ് കെ. സുനിൽകുമാർ, യൂനിറ്റ് സെക്രട്ടറി ആർ. രാജേഷ്, കെ. ഗോപകുമാർ, കെ. സുരേഷ് കുമാർ, കെ. രാധാകൃഷ്ണൻ, കെ. വിജീഷ്, കണ്ണൻകുട്ടി, കെ.എസ്.ഇ.ബി ജീവനക്കാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.