റോഡിലെ കുഴികൾ നികത്താത്തത് അപകടങ്ങൾ വർധിപ്പിക്കുന്നു

കൊല്ലങ്കോട്: മംഗലം-ഗോവിന്ദാപുരം റോഡിലെ കുഴികൾ നികത്താത്തത് അപകടങ്ങൾ വർധിപ്പിക്കുന്നു. കരിങ്കുളത്തിനും വട്ടേക്കാടിനുമിടയിൽ ജൽ ജീവൻ മിഷന്‍റെ ഭാഗമായി കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാനാണ് മിക്കയിടത്തും റോഡ് വെട്ടിപ്പൊളിച്ചത്. റോഡരികിലെ ചില കുഴികൾ നികത്തിയെങ്കിലും മിക്കതും അപകടങ്ങൾക്ക് വഴിവെക്കുന്നു. റോഡിലെ കുഴിയാണ് ആഴ്ചകൾക്കുമുമ്പ് കരിങ്കുളത്ത് നെന്മാറ സ്വദേശിനിയുടെ മരണത്തിന് വഴിവെച്ചത്. കുഴികൾ നികത്തി റോഡിലെ വളവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് അപകടങ്ങൾ ഇല്ലാതാക്കണമെന്നാണ് പൊതു ആവശ്യം.

Tags:    
News Summary - Not filling the potholes on the road increases the accidents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.