കൊല്ലങ്കോട് (പാലക്കാട്): പുറംപോക്കിൽ ഓലക്കുടിലുകളിൽ താമസിക്കുന്നവരുടെ പുനരധിവാസം വൈകുന്നു. മുതലമട നരിപ്പാറ ചള്ളയിൽ ചുള്ളിയാർ ഡാം പ്രദേശത്ത് 16 കുടുംബങ്ങളാണ് സ്വന്തമായി ഭൂമിയില്ലാതെ ദുരിത ജീവിതം നയിക്കുന്നത്.
ആദിവാസികൾ ഉൾപ്പെടെയുള്ള കുടുംബങ്ങൾ വസിക്കുന്ന ഓലക്കുടിലുകളിൽ വെൽഫെയർ പാർട്ടി ഇടപെട്ടാണ് വൈദ്യുതീകരണം നടത്തിയത്. ചിലർക്ക് റേഷൻ കാർഡ് ലഭിച്ചിട്ടുണ്ട്. എങ്കിലും സ്വന്തമായി സ്ഥലവും വീടും ഇല്ലാത്തതിനാൽ പ്രായപൂർത്തിയായ പെൺകുട്ടികളുമായി ഓലക്കുടിലിൽ കഴിയുന്നത് പ്രയാസമാണെന്ന് കോളനിവാസികൾ പറയുന്നു.
ശൗചാലയങ്ങൾപോലും ഇല്ലാത്ത കോളനിവാസികളെ സർക്കാർ സംരക്ഷിക്കണമെന്ന് പൊതുപ്രവർത്തകനായ സി.വൈ. ഷൈഖ് മുസ്തഫ പറഞ്ഞു. സർക്കാറിന്റെ ഭവന പദ്ധതികളിൽ ഉൾപ്പെടുത്തി ഭൂമി, ഭവനം എന്നിവ അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ തയാറെടുക്കുകയാണ് കോളനിവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.