കൊല്ലങ്കോട്: നെല്ല് സംഭരിച്ചതിന്റെ കുടിശ്ശിക പാടശേഖര സമിതിക്ക് നൽകാൻ ഹൈകോടതി വിധി. നെന്മേനി പാശേഖര സമിതിയിലെ നൂറ്റി അമ്പതോളം കർഷകർക്ക് സപ്ലൈകോ നൽകേണ്ട കുടിശ്ശിക ഒരാഴ്ചക്കകം നൽകാനാണ് ഉത്തരവ്. 400 ഏക്കർ വിസ്തൃതിയുള്ള പാടശേഖര സമിതിയിൽ 189 കർഷകരിൽ മുപ്പതോളം പേർക്ക് മാത്രമാണ് സംഭരിച്ച നെല്ലിന്റെ വില ലഭിച്ചത്. ശേഷിക്കുന്നവർക്ക് തുക ലഭിക്കാതെ വിളവിറക്കൽ പ്രയാസമാണ്. നെന്മേനി പാടശേഖര സമിതി പ്രസിഡന്റ് ആർ. കൃഷ്ണകുമാർ, വി. ചന്ദ്രൻ, പി.എ. സദാശിവൻ എന്നിവരാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവിൽ കർഷകർ സന്തോഷത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.