കതിർമണ്ഡപത്തിൽനിന്ന്​ പ്രചാരണത്തിന്​ ഇറങ്ങി വധൂവരന്മാർ

വിവാഹദിനത്തിൽ വോട്ടഭ്യർഥിച്ച് ഇറങ്ങിയ രോഹിത് കൃഷ്ണനും ഭാര്യ റജുലയും

കതിർമണ്ഡപത്തിൽനിന്ന്​ പ്രചാരണത്തിന്​ ഇറങ്ങി വധൂവരന്മാർ

കൊല്ലങ്കോട്: കതിർമണ്ഡപത്തിൽനിന്ന്​ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്​ ഇറങ്ങി വധൂവരന്മാർ.പല്ലശ്ശന പഞ്ചായത്ത് പത്താം വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ജി. രോഹിത് കൃഷ്ണനാണ് (29) വധു ആർ. റജുലയോടൊപ്പം താലികെട്ടിന് ശേഷം ഒഴുവുപാറയിൽ പ്രദേശത്ത് വോട്ട് അഭ്യർഥിച്ചിറങ്ങിയത്. ഇരുവരും വിവാഹ വസ്ത്രത്തിൽ തന്നെയാണ്​ വീടുകൾ കയറിയത്.

പല്ലശ്ശന ഒഴുവുപാറ പ്ലാവിങ്കൽ വീട്ടിൽ വി. ഗോപാലകൃഷ്ണൻ-സത്യഭാമ ദമ്പതികളുടെ മകനാണ് രോഹിത് കൃഷ്ണൻ. ആദ്യമായാണ് സ്ഥാനാർഥി ആകുന്നത്. കോയമ്പത്തൂർ പോത്തന്നൂർ രാംനഗറിൽ രാജൻ-ലത ദമ്പതികളുടെ മകളാണ് റജുല. യാക്കര വിശ്വേശ്വര ക്ഷേത്രത്തിൽ രാവിലെ താലിചാർത്തി ചടങ്ങുകൾ കഴിഞ്ഞ ഉടൻ ഇരുവരും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.