കൊല്ലങ്കോട്: വേലാങ്കാട്ടിൽ പകൽ സമയത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. നാട്ടുകാർ ഭീതിയിൽ. വേലാങ്കാട്ടിൽ ചിദംബരൻകുട്ടി, ചെന്താമര, ഉഷ എന്നിവരുടെ പറമ്പുകളിലെ 12 തെങ്ങുകൾ, 32 വാഴകൾ എന്നിവയാണ് നശിപ്പിച്ചത്. വനം വകുപ്പിന്റെയും കർഷകരുടെയും വൈദ്യുത വേലികൾ തകർത്താണ് ഞായറാഴ്ച രാവിലെ ഒമ്പതിന് ആനകൾ എത്തിയത്.
തോട്ടം തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദിന്റെ നേതൃത്വത്തിൽ അധികൃതർ എത്തി ആനകളെ ഉച്ചയോടെ വനാന്തരത്തിലെത്തിച്ചു. ഒരാഴ്ചക്കിടെ എട്ടിലധികം തവണ കാട്ടാനകൾ വൈദ്യുത വേലി തകർത്ത് ജനവാസ മേഖലയിലെത്തിയിരുന്നു. ദ്രുതകർമ സേനയെ നിയോഗിച്ച് ആനകളെ പറമ്പിക്കുളത്ത് എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.