പാലക്കാട്: കെ.എസ്.ആർ.ടി.സി ജില്ലയിൽ നിന്ന് തിങ്കളാഴ്ച കൂടുതൽ സർവിസുകൾ ആരംഭിക്കുമെന്ന് ഡി.ടി.ഒ പി.എ. ഉബൈദ് അറിയിച്ചു. പാലക്കാട് ഡിപ്പോയിൽനിന്ന് 48ഉം ചിറ്റൂരിൽനിന്ന് 24ഉം വടക്കഞ്ചേരിയിൽനിന്ന് 17ഉം മണ്ണാർക്കാട്ടുനിന്ന് 15ഉം സർവിസുകൾ ആരംഭിക്കും.
അന്തർ സംസ്ഥാന സർവിസുകൾ ഒഴികെ, ഏറെക്കുറെ മുഴുവൻ സർവിസുകളും തുടങ്ങും. പാലക്കാട്-തൃശൂർ, പാലക്കാട്-ഗുരുവായൂർ, പാലക്കാട്-കോഴിക്കോട് സെക്ടറുകളിൽ അരമണിക്കൂർ കൂടുേമ്പാൾ ബസ് ഉണ്ടാവും. മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടിയിലേക്കും പാലക്കാട്ടുനിന്ന് വാളയാറിലേക്കും സർവിസ് ഉണ്ടായിരിക്കും. പാലക്കാട് ഡിപ്പോയിൽനിന്നുള്ള തിരുവനന്തപുരം, കോട്ടയം സർവിസുകൾ തുടരും.സമ്പൂർണ ലോക്ഡൗൺ ആയതിനാൽ ശനി, ഞായർ ദിവസങ്ങളിൽ സർവിസുകൾ ഉണ്ടായിരിക്കില്ല. കോവിഡ് പ്രോേട്ടാകോൾ പാലിച്ച് യാത്രക്കാരെ നിന്ന് യാത്ര െചയ്യാൻ അനുവദിക്കാതെയാണ് സർവിസ് നടത്തുന്നതെന്ന് ഡി.ടി.ഒ അറിയിച്ചു.]
പാലക്കാട്: തമിഴ്നാടിൽ ലോക്ഡൗൺ ജൂൺ 28 വരെ നീട്ടിയതിനാൽ കോയമ്പത്തൂർ, പൊള്ളാച്ചി ബസ് സർവിസുകൾ പുനരാരാംഭിക്കാൻ ഇനിയും താമസമെടുക്കും. വാളയാർ അതിർത്തിവരെ രണ്ട് ബസുകൾ കെ.എസ്.ആർ.ടി.സി ഒാടിക്കുന്നുണ്ട്.
അവിടുന്ന് അങ്ങോട്ട് യാത്രക്ക് റോഡ് മാർഗം സംവിധാനങ്ങളൊന്നുമില്ല. അതേസമയം, ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചിട്ടുണ്ട്. കർണാടകയിലേക്കും ട്രെയിനുകൾ ഒാടിത്തുടങ്ങിയെങ്കിലും ബസ് സർവിസ് മുടങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.