പാലക്കാട്: 'നവകേരള സൃഷ്ടിക്കായ് വീണ്ടും എൽ.ഡി.എഫ്' എന്ന മുദ്രാവാക്യവുമായി സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖല വികസന മുന്നേറ്റ ജാഥക്ക് ജില്ലയിൽ രണ്ടാം ദിനവും ആവേശ സ്വീകരണം. നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകർ വൻ വരവേൽപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ പത്തിന് കൂറ്റനാട്ടും ഉച്ചക്ക് 12ന് ചെർപ്പുളശ്ശേരിയിലും വൈകീട്ട് നാലിന് ഒറ്റപ്പാലത്തും ആറിന് മണ്ണാർക്കാട്ടും നടന്ന സ്വീകരണ യോഗങ്ങൾക്കുശേഷം രാത്രി ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് നടന്ന പൊതുസമ്മേളനത്തോടെ ജാഥക്ക് സമാപനമായി. കൂറ്റനാട്ട് നടന്ന സ്വീകരണത്തിന് സി.പി.എം ജില്ല സെക്രട്ടറി സി.കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ, ജില്ല കമ്മിറ്റി അംഗം വി.കെ. ചന്ദ്രൻ, ഏരിയ കമ്മിറ്റി സെക്രട്ടറി പി.എൻ. മോഹനൻ എന്നിവർ നേതൃത്വം നൽകി. ചെർപ്പുളശ്ശേരിയിൽ നഗരസഭ അതിർത്തിയായ മഞ്ചക്കല്ലിൽ നിന്ന് വാദ്യഘോഷങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ച് ആനയിച്ചു. വള്ളുവനാടൻ പൂരാഘോഷങ്ങളുടെ തനത് കലാരൂപമായ കാളക്കോലം സ്വീകരണ കവാടത്തിൽ ഒരുക്കിയിരുന്നു. ഒ.കെ. സൈതലവി അധ്യക്ഷത വഹിച്ചു. പി.കെ. ശശി എം.എൽ.എ, പി. സതീദേവി, ബാബു ഗോപിനാഥ്, എ.ജെ. ജോസഫ്, കെ.ബി. സുഭാഷ് എന്നിവർ സംസാരിച്ചു.
ഒറ്റപ്പാലത്ത് നൽകിയ സ്വീകരണത്തിൽ പി. ഉണ്ണി എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് നടന്ന പൊതുയോഗത്തിൽ കെ.പി. രാജേന്ദ്രൻ, പി. സതീദേവി, കെ.പി. മോഹനൻ, പി.ടി. ജോസഫ്, കെ. ലോഹ്യ, പി.കെ. രാജൻ, ബാബു ഗോപിനാഥ്, ജോസ് ചെമ്പേരി, കാസിം ഇരിക്കൂർ, ബിനോയ് ജോസഫ്, എ.ടി.ജോസഫ്, ഗിരിജ സുരേന്ദ്രൻ, സി.കെ. രാജേന്ദ്രൻ, പി.കെ. ശശി, കെ.പി. സുരേഷ് രാജ്, പി.എ. റസാഖ് മൗലവി, യു.ടി. രാമകൃഷ്ണൻ, അഡ്വ. ജോസി ജോസഫ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ പത്തിന് കോങ്ങാട്, 11ന് ചിറ്റൂർ, മൂന്നിന് കൊല്ലേങ്കാട്, നാലിന് ആലത്തൂർ എന്നിവിടങ്ങളിലെ സ്വീകരണശേഷം വൈകീട്ട് അഞ്ചിന് വടക്കഞ്ചേരിയിൽ സമാപിക്കും. വ്യാഴാഴ്ച തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.