പാലക്കാട്: ബി.ജെ.പി ജില്ല നേതൃത്വവും പ്രദേശിക നേതൃത്വവും തമ്മിലെ ഭിന്നത ശക്തമാകുന്നു. കഴിഞ്ഞ ദിവസം കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിന്റെ വിജയോത്സവം പരിപാടി ഉദ്ഘാടകനായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പങ്കെടുക്കുന്നത് പാർട്ടി ജില്ല നേതൃത്വം കണ്ണാടി പഞ്ചായത്ത് കമ്മിറ്റിയെ അറിയിക്കാത്തതിൽ പഞ്ചായത്ത് ഭാരവാഹികൾ കടുത്ത പ്രതിഷേധത്തിലാണ്.
കണ്ണാടി, പെരിങ്ങോട്ടുകുറുശ്ശി, തച്ചമ്പാറ തുടങ്ങിയ പഞ്ചായത്തുകളിലാണ് അണികൾ നേതൃത്വത്തിനെതിരെ രംഗത്തുവന്നത്മന്ത്രിയുടെ പരിപാടി നടക്കുന്ന സമയത്ത് തന്നെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമീപത്തെ കൃഷി ഭവന് മുന്നിൽ നെല്ല് സംഭരണം വൈകുന്നതിൽ പ്രതിഷേധ പരിപാടി നടത്തിയാണ് പ്രദേശിക നേതൃത്വം എതിർപ്പ് പരസ്യമാക്കിയത്. സ്കൂൾ അധികൃതർ പോലും പാർട്ടി കമ്മിറ്റി പ്രസിഡൻറിനെ ക്ഷണക്കത്തിൽ പേര് വെച്ച് വിളിച്ചെങ്കിലും ബി.ജെ.പി ജില്ല നേതൃത്വം സാമാന്യ മര്യാദ പോലും പ്രവർത്തകർക്ക് നൽകിയില്ലെന്നാണ് ആരോപണം. പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലും പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ ജില്ല നേതാക്കൾ നേരിട്ട് ഇടപെടുന്നതിൽ ശക്തമായ എതിർപ്പുണ്ട്.
തച്ചമ്പാറയിൽ അടുത്ത കാലത്ത് ബി.ജെ.പിയിലേക്ക് ചേക്കേറിയ ജനപ്രതിനിധി ഉൾപ്പെടെ പതിനഞ്ചോളം ആളുകൾ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച് ബി.ജെ.പിയിൽ നിന്ന് അകന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.