പാലക്കാട്: അർബുദ ചികിത്സ രംഗത്ത് നൽകുന്ന സംഭാവനകളെ മുൻനിർത്തി കോയമ്പത്തൂർ ആര്യവൈദ്യശാലക്ക് മലേഷ്യൻ സർക്കാറിന്റെ അംഗീകാരം. കോലാലംപൂരിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ‘അർബുദ സുസ്ഥിരതക്കുള്ള അനുകൂല നടപടി’ അവാർഡ് ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡ് മാനേജിങ് ഡയറക്ടർ സി. ദേവിദാസ് വാര്യർക്ക് മലേഷ്യൻ ആരോഗ്യ മന്ത്രി ഡോ. ഡുൽകെഫ്ലി ബിൻ അഹ്മദ് നൽകി. അർബുദ പരിചരണത്തിലും മാനേജ്മെന്റിലും സുസ്ഥിരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന് ദ ആര്യ വൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡിന്റെ ശ്രദ്ധേയമായ സംഭാവനകളെ അംഗീകരിക്കുന്നതാണ് നാഷനൽ കാൻസർ സൊസൈറ്റി മലേഷ്യയുടെ ഈ അംഗീകാരം.
1940കൾ മുതൽ കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആയുർവേദത്തിലെ മുൻനിര നാമമായ ദ ആര്യവൈദ്യ ഫാർമസി (കോയമ്പത്തൂർ) ലിമിറ്റഡിന് രാജ്യവ്യാപകമായി ഡോക്ടർമാരുടെ ശൃംഖലയും ശക്തമായ വിൽപന, വിതരണ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.