കൂറ്റനാട്: കേരളത്തിലാകെ വികസന മുന്നേറ്റം സമാനതകളില്ലാതെ നടന്നപ്പോൾ അതിനനു പാതമായുള്ള വികസനം നടക്കാതെ പോയ തൃത്താല മണ്ഡലത്തിെൻറ വികസന മുരടിപ്പ് മാറ്റുന്നതിനായി ശ്രമിക്കുമെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. രാജേഷ്. മണ്ഡലത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിന് പ്രഥമ പരിഗണന നൽകും.
പട്ടാമ്പി പാലം യാഥാർഥ്യമാക്കൽ, തൃത്താല ഗവ. കെട്ടിടം പൂർത്തീകരണം, മണ്ഡലത്തിലേക്ക് കഴിഞ്ഞ എൽ.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച ഗവ. ഐ.ടി.ഐ, കരിയന്നൂർ മേൽപ്പാലം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ പരിശ്രമിക്കും. തൃത്താല മണ്ഡലത്തിെൻറ പശ്ചാത്തല മേഖലയുടെ സമഗ്രമായ വികസനത്തിന് കിഫ്ബിയുടെ സാധ്യതകളെ വൻതോതിൽ ഉപയോഗപ്പെടുത്തും.
നിളാ നദിയുടെ പുനരുജ്ജീവനവും തൃത്താലയുടെ പൈതൃകവും സംസ്കാരവും ഉൾകൊണ്ട് ടൂറിസം രംഗത്ത് പദ്ധതികൾ നടപ്പാക്കുമെന്നും എം.ബി. രാജേഷ് പറഞ്ഞു. സി.പി.എം തൃത്താല ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രൻ, ഏരിയ സെക്രട്ടറി പി.എൻ. മോഹനൻ, കെ. ജനാർദനൻ എന്നിവരും പങ്കെടുത്തു. സ്വീകരണയോഗം എ.കെ. ബാലന് ഉദ്ഘാടനം ചെയ്തു.
കൂറ്റനാട്: തെൻറ ഭാര്യയുടെ ജോലി പിന്‍വാതില്‍ നിയമനത്തിലൂടെയാണ് നേടിയതെന്ന് പ്രചരിപ്പിച്ചവര്‍ സംഭവത്തില്‍ നിയമനടപടി സ്വീകരിക്കാത്തതെെന്തന്ന് എം.ബി. രാജേഷ്. ഗവര്‍ണര്‍ക്ക് പരാതി കൊടുത്തുവെന്ന് ഒരു പത്രത്തിൽ കാണുകയല്ലാതെ മറിച്ചൊന്നും കണ്ടില്ല. അവരിപ്പോഴും ജോലി ചെയ്യുന്നുണ്ട്. ആക്ഷേപമുള്ളവര്‍ എന്തുകൊണ്ട് കോടതിയില്‍ പോകുന്നില്ലെന്നും രാജേഷ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.