പാലക്കാട്: ജില്ലയിലെ ആദ്യ വനിത കോളജായ മേഴ്സി ഇനി തപാൽ കവറിലും. ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് മേഴ്സി കോളജിന്റെ ചിത്രം ആലേഖനം ചെയ്ത സ്പെഷൽ കവർ പുറത്തിറക്കുന്നത്. 1964 ജൂലൈ ഒന്നിന് സ്ഥാപിതമായ കോളജ് മലബാറിലെ പുരാതനവും പ്രമുഖവുമായ കോളജുകളിലൊന്നാണിത്. ഒരു വർഷം നീണ്ട ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച പൂർവവിദ്യാർഥി സംഗമത്തിൽ ഉരുത്തിരിഞ്ഞ ആശയമാണ് തപാൽ സ്പെഷൽ കവറായി ഇറങ്ങുന്നത്.
കഴിഞ്ഞ 60 വർഷത്തിനിടെ പഠിച്ചിറങ്ങിയവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടെന്നും എന്നെന്നും അവർക്ക് കോളജിനെ ഓർക്കുന്നതിനായാണ് ഇത്തരമൊരു ഉദ്യമമെന്നും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ നിർമൽ പറഞ്ഞു. വനിതകൾക്കു മാത്രമായി ആരംഭിച്ച കോളജിൽ നിലവിൽ 2000ത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.
കോളജിന്റെ വാർഷികാഘോഷ പരിപാടികൾ ഒക്ടോബറോടുകൂടി സമാപിക്കും. കോളജിന്റെ ചിത്രം ആലേഖനം ചെയ്ത സ്പെഷൽ കവർ ജൂൺ പത്തിന് രാവിലെ 11.30ന് ഹെഡ് പോസ്റ്റോഫിസിൽ പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.