പാലക്കാട്: നടക്കാവ് റെയിൽവേ മേൽപാലം നിർമാണം അവസാന ഘട്ടത്തിൽ. ബീമുകളുടെ പണികൾ പൂർത്തിയാക്കി. ഇനി റെയിവെ ട്രാക്കിന് മുകളിലുള്ള പാലം നിർമാണമാണ്. ഇത് റെയിൽവെയാണ് പൂർത്തിയാക്കേണ്ടത്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്. 2020 ഡിസംബറിലാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയത്.
2022 ജനുവരിയിൽ പാലം തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും കോവിഡിൽ പണികൾ താളം തെറ്റിയതോടെ നീണ്ടുപോയി. പാലം പണികൾ പൂർത്തിയാകുന്നതുവരെ ഇതുവഴി മലമ്പുഴയിലേക്കുള്ള ഗതാഗതം ക്രമപ്പെടുത്തി. 2017 ഒക്ടോബറിൽ പാലത്തിന് തറക്കല്ലിട്ടെങ്കിലും സ്ഥലമേറ്റെടുപ്പ് നടപടികൾ വേഗത്തിലാകാത്തത് പ്രതിസന്ധിയിലേക്ക് നീങ്ങിയിരുന്നു.
കല്ലേക്കുളങ്ങര മുതല്‍ ആണ്ടിമഠം വരെ റെയില്‍ പാതക്ക് കുറുകെ രണ്ടുവരി പാതയായി 10. 90 മീറ്റര്‍ വീതിയിലും 690 മീറ്റര്‍ നീളത്തിലുമാണ് മേല്‍പാലം നിര്‍മിക്കുന്നത്. ഇരുവശത്തും ഒരു മീറ്റര്‍ വീതിയുള്ള നടപ്പാത ഒഴിവാക്കി 7.5 മീറ്റര്‍ വീതിയിലാകും ഗതാഗതം.
പാലക്കാട് കോയമ്പത്തൂർ റെയിൽപാതയിൽ നിരവധി ട്രെയിനുകൾ കടന്നുപോകുന്ന ഇവിടെ ഭൂരിഭാഗം സമയവും ഗേറ്റ് അടച്ചിടേണ്ടിവരും. 36 കോടി രൂപയാണ് മേൽപാലം നിർമ്മാണ ചിലവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.