ചിറ്റൂർ: നവകേരള സദസ്സിന്റെ പ്രഭാതയോഗത്തിൽ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്ത് വാൽമുട്ടി പാട്ടുഗ്രാമത്തിലെ തത്തമ്മ. 2021ലെ ഫോക് ലോർ അക്കാദമി ജേതാവായ തത്തമ്മ (70) വാൽമുട്ടി ഗ്രാമത്തെ പ്രതിനിധീകരിച്ചാണ് എത്തിയത്.
തുയിലുണർത്തുപാട്ട് ഗായികയായ തത്തമ്മ കുട്ടിക്കാലം മുതൽ കേട്ടുപഠിച്ച പാട്ടുകളാണ് വേദികളിൽ അവതരിപ്പിക്കുന്നത്. കൂടാതെ കഥകൾ അടിസ്ഥാനമാക്കി പുതിയ പാട്ടുകളും ഉണ്ടാക്കും. സംസ്ഥാന സർക്കാർ 2023ൽ പാട്ടുഗ്രാമമായി പ്രഖ്യാപിച്ച വാൽമുട്ടിയിൽ എല്ലാവരും പാട്ടുകാരാണ്. 60 കുടുംബങ്ങളാണ് പാട്ടുഗ്രാമത്തിലുള്ളത്. പുതിയ കുട്ടികളെയും ഗ്രാമത്തിൽ തന്നെയാണ് പഠിപ്പിക്കുന്നത്. പാട്ടുഗ്രാമമായി പ്രഖ്യാപിച്ച ശേഷം കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ രജതജൂബിലി തുടങ്ങി നിരവധി വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. നവകേരള സദസ്സിന് ആശംസകൾ നേർന്ന തത്തമ്മ കലാകാരന്മാർക്കുള്ള ആനുകൂല്യം ലഭിക്കുമെന്ന പ്രതീക്ഷയും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.