ബൈക്കിലെത്തി മാല കവർച്ച: പ്രതി പിടിയിൽ

കൊ​ല്ല​ങ്കോ​ട്: കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യു​ടെ മാ​ല ബൈ​ക്കി​ലെ​ത്തി ക​വ​ർ​ന്ന പ്ര​തി പി​ടി​യി​ൽ. എ​ല​വ​ഞ്ചേ​രി പെ​ങ്ങോ​ട്ടു​കാ​വ് സ്വ​ദേ​ശി എം. ​ശി​വ​ദാ​സ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്. എ​ല​വ​ഞ്ചേ​രി പ​ടി​ഞ്ഞാ​മു​റി​യി​ൽ സ​ജീ​വി​ന്റെ ഭാ​ര്യ ആ​ദി​ഷ​യു​ടെ (28) താ​ലി​യു​ടെ ഭാ​ഗ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. സെ​പ്റ്റം​ബ​ർ 15നാ​ണ് സം​ഭ​വം.

പാ​ട​വ​ര​മ്പി​ലൂ​ടെ പോ​കു​മ്പോ​ൾ സ്കൂ​ട്ട​റി​ലെ​ത്തി​യ ശി​വ​ദാ​സ് വി​ലാ​സം ചോ​ദി​ച്ച് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​ല ക​വ​ർ​ന്ന​ത്. കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​ണ് ശി​വ​ദാ​സ്. തൊ​ണ്ടി​മു​ത​ൽ നെ​ന്മാ​റ​യി​ൽ സ്വ​കാ​ര്യ പ​ണ​യ ഇ​ട​പാ​ട് കേ​ന്ദ്ര​ത്തി​ൽ പ​ണ​യം വെ​ച്ച​താ​യി ക​ണ്ടെ​ത്തി.

Tags:    
News Summary - Necklace robbery on bike: Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.