തൃത്താല: വൈദ്യുതി ബില്ലടക്കാത്തതിനാൽ പരുതൂരിലെ ജില്ല പഞ്ചായത്തിെൻറ മൂന്നുതെങ്ങ് മേജർ കുടിവെള്ള വിതരണ പദ്ധതിയുടെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി അധികൃതർ വിച്ഛേദിച്ചു. ഉദ്ഘാടനത്തിന് മുേമ്പ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് പ്രതിഷേധത്തിന് കാരണമായി.
ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ 50 ലക്ഷം രൂപ ചെലവഴിച്ച് 2011-12 ലാണ് പദ്ധതിക്കായി കിണർ നിർമിച്ചത്. ഒമ്പത് വർഷമായിട്ടും പദ്ധതി കമീഷൻ ചെയ്യാത്തതിനാൽ മേഖലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാതെ കിടക്കുകയാണ്.
50,000 ലിറ്റർ സംഭരണ ശേഷിയുള്ള ജലസംഭരണി മംഗലം കുന്നിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ നോക്കുകുത്തിയാണ്. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നും വൈദ്യുതി കുടിശ്ശിക അടച്ചു തീർക്കാൻ പരുതൂർ പഞ്ചായത്ത് അധികൃതർ തയാറാവണമെന്നും കേരള ദലിത് ഫോറം സംസ്ഥാന പ്രസിഡൻറ് ചോലയിൽ വേലായുധൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.