പുതുനഗരം: ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി മിഠായികളുടെയും മധുരപലഹാരങ്ങളുടെയും മറ്റു ബേക്കറി വസ്തുക്കളുടെയും പരിശോധനകളാണ് നടത്തിയത്. പട്ടാമ്പി, ആലത്തൂർ, പാലക്കാട് തുടങ്ങി നഗരങ്ങൾ കേന്ദ്രീകരിച്ച് അമ്പതിലധികം സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി.
രേഖകൾ ഇല്ലാതെ മിഠായികൾ, ഭക്ഷണ വകുപ്പിന്റെ അംഗീകാരമില്ലാത്ത മിഠായികളുടെ വിൽപ്പന നടത്തിയതിറ്റ് വ്യാപാരികൾക്ക് നോട്ടീസ് നൽകി. തുടർന്നും എല്ലാ താലൂക്കുകളിലും അതാത് സർക്കിൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകൾ നടത്തുമെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ല അസി. കമീഷണർ വി.കെ. പ്രദീപ് കുമാർ പറഞ്ഞു. നന്ദകിഷോർ, ഹിഷാം, അബ്ദുല്ല, ചൈത്ര, ഭാരതി, ഹേമ, നയന ലക്ഷ്മി, ശ്രീമ, അനീഷ്, ജോബിൻ തുടങ്ങിയവരാണ് വിവിധ സർക്കിളുകളിൽ പരിശോധനകൾക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.