ഒറ്റപ്പാലം: വേങ്ങശ്ശേരി അകവണ്ട തോടിന് കുറുകെ 60 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ചെക്ക് ഡാം നാടിന് സമർപ്പിച്ചു. 2021 ഡിസംബറിൽ നിർമാണം പൂർത്തിയാക്കിയ ചെക്ക് ഡാം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 24.6 മീറ്റർ നീളത്തിൽ എഫ്.ആർ.പി ഷട്ടറുകൾ സ്ഥാപിക്കാവുന്ന ആറ് വെൻറുകളോട് കൂടിയ ചെക്ക് ഡാമിനെ അമ്പലപ്പാറ പഞ്ചായത്തിലെ 15 വാർഡുകൾക്ക് കുടിവെള്ളം ആശ്രയിക്കാനാകും.
തോടിനിരുവശവുമുള്ള കൃഷിയിടങ്ങൾക്ക് ജലസേചനത്തിനും ജല അതോറിറ്റിയുടെ പമ്പിങ് യൂനിറ്റിന്റെ സുഗമമായ പ്രവർത്തനത്തിനും ചെക്ക് ഡാം അനുഗ്രഹമാകും. അഡ്വ.കെ. പ്രേംകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. ഉണ്ണി മുഖ്യാതിഥിയായിരുന്നു. ജലസേചന വിഭാഗം എക്സി. എൻജിനീയർ സുമൻ ചന്ദ്രൻ, അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി. വിജയലക്ഷ്മി, സ്ഥിരം സമിതി അധ്യക്ഷൻ പി. മുഹമ്മദ് കാസിം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.