ഒറ്റപ്പാലം: സമൂഹ മാധ്യമത്തിലൂടെ ഒറ്റപ്പാലം സ്റ്റേഷനെയും പൊലീസ് ഉദ്യോഗസ്ഥരെയും അപകീർത്തിപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം തോട്ടക്കര സ്വദേശി അനുമോനെ (33) അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
മാന്നനൂർ സ്വദേശിനി സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയില്ലെന്നിരിക്കെ കോടതി മുഖേന പരിഹാരം കാണാൻ നിർദേശിച്ചിരുന്നു.
ഇതിെൻറ അടുത്തദിവസം പരാതിക്കാരിയെയും മകളെയും കൂട്ടി സ്റ്റേഷനിൽ വന്ന അനുമോൻ രേഖാമൂലം മറുപടി നൽകിയതിൽ തൃപ്തനാകാതെ സ്റ്റേഷൻ കോമ്പൗണ്ടിൽനിന്ന് ലൈവ് വിഡിയോ ചിത്രീകരിക്കുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ചേർത്ത് ഫേസ്ബുക്കിൽ ഷെയർ ചെയ്തെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.