ഒറ്റപ്പാലം: അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലെ പത്ത്, ആറ് വാർഡുകളിൽ ഉൾപ്പെട്ട വിവിധ പ്രദേശങ്ങളിൽ ജല അതോറിറ്റിയുടെ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പരാതി. സ്വകാര്യ ബസ് തട്ടി കണ്ണമംഗലം പാലത്തിന് സമീപത്തെ വിതരണ പൈപ്പ് തകർന്നതാണ് ജലലഭ്യത തടസ്സപ്പെടാൻ കാരണമെന്ന് പറയുന്നു. ചെറുമുണ്ടശ്ശേരി മേഖലയിലെ ആശുപത്രിപടി, കൊങ്ങൻപാറ, കണ്ണമംഗലം തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബങ്ങളാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നത്. പാലത്തിന് മുകളിലുള്ള പൊട്ടിയ പൈപ്പ് അറ്റകുറ്റപണി ചെയ്തെങ്കിലും പാലത്തിന് അടിയിലുള്ള ഭാഗത്തെ തകരാർ പരിഹരിക്കാൻ വൈകുന്നതാണ് ജല വിതരണം തടസ്സപ്പെടുത്തുന്നത്.
ഇവിടുത്തെ പൈപ്പിന്റെ തകരാർ പരിഹരിക്കണമെങ്കിൽ വെൽഡിങ് ആവശ്യമാണെന്നും മഴമൂലം ഇത് കഴിയാത്തതാണ് അറ്റകുറ്റപണി വൈകുന്നതെന്നും ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചതായി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി. മുഹമ്മദ് കാസിം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.