ഒറ്റപ്പാലം: ‘അബുദാബി ഒറ്റപ്പാലം’ പ്രവാസി കൂട്ടായ്മയിൽ ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ശുദ്ധജല പ്രശ്നത്തിന് പരിഹാരമായി. സ്കൂളിൽ ഇനി മുതൽ ഫിൽറ്റർ ചെയ്ത വെള്ളം ലഭിക്കും.
മൂന്ന് ലക്ഷം രൂപ ചെലവിട്ട് സജ്ജീകരിച്ച ശുദ്ധജല യൂനിറ്റിന്റെയും ജല സംഭരണികളുടെയും പ്രവർത്തനോദ്ഘാടനം ഒറ്റപ്പാലം സബ് കലക്ടർ ഡി. ധർമലശ്രീ നിർവഹിച്ചു. യു.എ.ഇയിലുള്ള പൂർവവിദ്യാർഥികൾ ഉൾപ്പെടുന്നവരുടെ സംഘടനയാണ് ‘അബുദാബി ഒറ്റപ്പാലം’ കൂട്ടായ്മ.
അയ്യായിരം ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ടാങ്കുകളും ഫിൽറ്റർ ചെയ്ത് വെള്ളം വിതരണം നടത്തുന്ന മറ്റൊരു ടാങ്കുമാണ് പുതുതായി സ്ഥാപിച്ചിട്ടുള്ളത്.
ഉദ്ഘാടന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് പി.എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഇൻ ചാർജ് സി. ശ്രീലത, പ്രധാനാധ്യാപകൻ പി.എം. പരമേശ്വരൻ നമ്പൂതിരി, എസ്.എം.സി ചെയർപേഴ്സൻ ഫാത്തിമ സുഹറ, എം.പി.ടി.എ പ്രസിഡന്റ് സാജിത, പൂർവ വിദ്യാർഥി പ്രതിനിധി സി. മുഹമ്മദ് അലി, എം.പി. അബ്ബാ സിദ്ദിഖ്, ഷീബ സുരേഷ്, അധ്യാപകരായ കെ. രാമചന്ദ്രൻ, കെ.എ. നൂർജ, പി.എ. അബ്ദുൽ നാസർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.