ഒറ്റപ്പാലത്തെ അനധികൃത ഭൂപരിവർത്തനം: ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് സബ് കലക്ടർ

ഒ​റ്റ​പ്പാ​ലം: ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന് വി​രു​ദ്ധ​മാ​യി ഭൂ​പ​രി​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​താ​യ പ​രാ​തി​ക​ൾ വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്രി​മി​ന​ൽ ഉ​ൾ​​െപ്പ​ടെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് സ​ബ് ക​ല​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ മീ​റ്റ്ന പാ​ട​ശേ​ഖ​ര​ത്തി​ലെ 40 ഏ​ക്ക​ർ കൃ​ഷി നി​ല​ത്തി​ൽ 10 ഏ​ക്ക​ർ മ​ണ്ണി​ട്ട് നി​ക​ത്തി വേ​ലി​കെ​ട്ടി പ​രി​വ​ർ​ത്തി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി ച​ർ​ച്ച​യാ​യ​പ്പോ​ഴാ​ണ് സ​ബ് ക​ല​ക്ട​റു​ടെ മു​ന്ന​റി​യി​പ്പ്.

ക​ഴി​ഞ്ഞ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ലാ​ൻ​ഡ് ട്രൈ​ബൂ​ണ​ൽ ത​ഹ​സി​ൽ​ദാ​ർ സ്ഥ​ലം പ​രി​ശോ​ധി​ച്ച് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് തൃ​പ്തി​ക​ര​മ​ല്ലെ​ന്ന പ​രാ​തി ഉ​യ​ർ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​റോ​ട് അ​ന്വേ​ഷി​ക്കാ​ൻ സ​ബ് ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു. സ്ഥ​ല ഉ​ട​മ​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണം യോ​ഗ​ത്തി​ൽ പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി. നി​യ​മ​വി​രു​ദ്ധ​മാ​യ ഭൂ​പ​രി​വ​ർ​ത്ത​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​പ​ക്ഷം സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി റി​പ്പോ​ർ​ട്ട് ക​ല​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഓ​പ​റേ​ഷ​ൻ അ​ന​ന്ത​യു​ടെ ഭാ​ഗ​മാ​യി കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ൽ സ്തം​ഭ​നാ​വ​സ്ഥ​യി​ൽ തു​ട​രാ​ൻ കാ​ര​ണം ഉ​ട​മ​ക​ളു​ടെ 16 കേ​സു​ക​ളി​ലാ​യി ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച സ്റ്റേ ​ഉ​ത്ത​ര​വു​ക​ളാ​ണെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യി​ൽ ഒ​റ്റ​പ്പാ​ല​ത്തും പ​രി​സ​ര​ത്തും വ്യാ​പ​ക​മാ​യി ക​ണ്ടെ​ത്തി​യ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​ലെ അ​നാ​സ്ഥ​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി വേ​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

എ.​ബി.​സി പ​ദ്ധ​തി പ്ര​കാ​രം വ​ന്ധ്യം​ക​ര​ണം ന​ട​ത്തു​ന്ന​തി​ന് ജി​ല്ല​യി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്ന് ഒ​റ്റ​പ്പാ​ലം മൃ​ഗാ​ശു​പ​ത്ര​യി​ലെ ഡോ​ക്ട​ർ അ​റി​യി​ച്ചു. തെ​രു​വ് നാ​യ്ക്ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ബ്ലോ​ക്ക് ത​ല ഡോ​ഗ് ഷെ​ൽ​ട്ട​റു​ക​ൾ പ്രാ​വ​ർ​ത്തി​ക​മാ​ക്ക​ണ​മെ​ന്ന് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സീ​ബ്രാ ലൈ​ൻ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ന് നാ​ല് ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും ര​ണ്ട് മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ കെ. ​ജാ​ന​കി​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Illegal land conversion at Ottapalam That criminal action would be taken Illegal land conversion at Ottapalam That criminal action would be taken Sub Collector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.