ഒറ്റപ്പാലം: വാഹന രജിസ്ട്രേഷന് ഒറ്റപ്പാലം സബ് ആർ.ടി ഓഫിസിന് ലഭിച്ചത് 4.45 ലക്ഷത്തിന്റെ ‘ലോട്ടറി’. KL 51 Q 0001 എന്ന നമ്പറിനാണ് ലേലംവഴി 4.45 ലക്ഷം ലഭിച്ചത്. ചെർപ്പുളശ്ശേരി രാജപ്രഭ ഗ്രൂപ്പ് ഉടമ രാജേന്ദ്രകുമാറിന്റെ ഭാര്യ സി. പ്രഭാവതിയാണ് ഇവരുടെ പുതിയ വാഹനത്തിന് കൂടിയ തുകക്ക് ലേലം ഉറപ്പിച്ചത്. ഒപ്പം ലേലത്തിൽ പങ്കെടുത്ത വ്യക്തി വിളിച്ചത് 3.05 ലക്ഷം രൂപക്കാണ്. 1.4 ലക്ഷം രൂപ കൂട്ടിവിളിച്ചാണ് പ്രഭാവതി ഇഷ്ട നമ്പർ സ്വന്തമാക്കിയത്.
0001 എന്ന നമ്പറിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന വില ഒരു ലക്ഷം രൂപയാണ്. ഒന്നാം നമ്പറിന് ഇത്രയും കൂടിയ വില ലഭിക്കുന്നത് ആദ്യ അനുഭവമാണെന്ന് ആർ.ടി.ഒ വൃത്തങ്ങൾ പറഞ്ഞു. KL 51 P സീരിസിലെ ഒന്നാം നമ്പറിന് സർക്കാർ നിശ്ചയിച്ച അടിസ്ഥാന തുക മാത്രമാണ് ലഭിച്ചിരുന്നത്. Q സീരിസിൽ ഒന്നാം നമ്പർ ലഭിക്കുക എന്നതാണ് വാഹന ഉടമ കൂടിയ തുകക്ക് ലേലം ഉറപ്പിക്കാൻ കാരണമായതെന്ന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.