ഒറ്റപ്പാലം: നിർധന വിദ്യാർഥികൾ ക്ക് പഠനോപകാരങ്ങൾ വാങ്ങി വിതരണം നടത്തുന്നതിനായി മദ്റസ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയിൽ സ്ക്രാപ് ചലഞ്ച്.
പനമണ്ണ നൂർമഹൽ ഇസ്ലാം മദ്റസയിലെ പൂർവ വിദ്യാർഥികളാണ് വായന ദിനത്തിൽ പനമണ്ണയിലെ വീടുകളിലെത്തി ഉപയോഗ ശൂന്യമായ വസ്തുക്കൾ ശേഖരിച്ചത്. ശേഖരിച്ച വസ്തുക്കൾ വിറ്റു കിട്ടുന്ന പണം കൊണ്ട് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകാനാണ് ഇവരുടെ ലക്ഷ്യം.
ലോക്ഡൗൺ പശ്ചാത്തലത്തിൽ ഇവരുടെ കൂട്ടായ്മ ആരംഭിച്ച നൂർമഹൽ സ്റ്റോറിൽനിന്ന് പ്രദേശത്തെ നിർധനരായ കോവിഡ് ബാധിതരുടെ കുടുംബങ്ങളിലേക്ക് സൗജന്യമായി അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തത് ഏറെ അഭിനന്ദനം നേടിക്കൊടുത്തിരുന്നു. 2.30 ലക്ഷം രൂപയുടെ സാധങ്ങളാണ് സ്റ്റോറിലൂടെ വിതരണം ചെയ്തതെന്ന് പൂർവ വിദ്യാർഥി ഭാരവാഹികൾ പറഞ്ഞു. സംഘടന പ്രസിഡൻറ് അക്ബർ, സെക്രട്ട്, ഷഫീക്, സുബൈർ പാറമ്മൽ, ആബിദ്, ഷമീർ, ബഷീർ, നജ്മുദീൻ, സുറൂർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രി ശേഖരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.