ഒറ്റപ്പാലം: കാലവർഷം കനക്കുംമുമ്പേ നഗരസഭ ബസ് സ്റ്റാൻഡിന്റെ പുറകുവശം ചളിക്കുളമായി. നൂറുക്കണക്കിനാളുകൾ നിത്യേനയെത്തുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റ് ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളിലും സ്റ്റാൻഡിലും എത്താനുള്ള വഴിയിലാണ് വെള്ളക്കെട്ട്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് ഏറെ കഷ്ടപ്പെടുന്നത്.
ഇരുചക്ര വാഹനങ്ങളിൽ ഉൾപ്പടെ എത്തുന്നവർ ചളിവെള്ളത്തിൽ ചവിട്ടാതെ വ്യാപാരസ്ഥാപനങ്ങളിൽ എത്താനാവില്ല. മുൻകാലങ്ങളിൽ പെരുമഴയിൽപോലും വെള്ളം തളംകെട്ടാതിരുന്ന പൂർണമായും ടൈൽ വിരിച്ച ഈ ഭാഗത്ത് ഇക്കുറി ആദ്യമഴയിൽതന്നെ വെള്ളക്കെട്ട് രൂപപെട്ടു. വാഹനങ്ങൾ കയറിയിറങ്ങി ടൈലുകൾ താഴ്ന്നതാണ് വെള്ളക്കെട്ട് രൂപപ്പെടാൻ കാരണമെന്നാണ് നഗരസഭ അധികൃതരുടെ വിലയിരുത്തൽ. മുൻസിപ്പൽ എൻജിനീയറോട് പരിശോധിച്ച് യുക്തമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.