നിലാവറുന്നീസയും ഉമ്മ ഫാത്തിമയും വീടിന് മുന്നിൽ

നിലാവറുന്നീസക്ക് വേണം നാട്ടുകാരുടെ കൈത്താങ്ങ്

ഒറ്റപ്പാലം: ബാങ്കി‍െൻറ ജപ്തി ഭീഷണി നേരിടുന്ന കുടുംബം സുമനസ്സുകളുടെ കാരുണ്യം തേടുന്നു. തോട്ടക്കര അമ്പലപ്പറമ്പിൽ റഷീദി‍െൻറ (50) മരണത്തോടെ അനാഥമായ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തുകയാണ് കാലാവധി കഴിഞ്ഞ് ജപ്തി ഭീഷണി നേരിടുന്നത്.

ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് തട്ടുകട നടത്തി കുടുംബം പോറ്റിയിരുന്ന റഷീദ് കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് മരിച്ചത്. മകളുടെ വിവാഹം, വാഹനാപകടത്തിൽപെട്ട മക‍െൻറ ചികിത്സ തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് വായ്‌പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിരുന്ന റഷീദ് 2016ൽ വീട് നിർമാണത്തിനെടുത്ത അഞ്ച് ലക്ഷമാണ് ഭാര്യ നിലാവറുന്നിസക്കും മകൻ റിൻഷാദിനും (22) ഉറക്കം നഷ്ടപ്പെടുത്തുന്നത്.

വായ്‌പയെടുത്ത ശേഷമുള്ള ഒരുവർഷത്തോളം തിരിച്ചടവ് കൃത്യമായിരുന്നു. ഇതിനിടെ റഷീദ് മരിച്ചു. മകൻ ഒരുകടയിൽ പോയി കിട്ടുന്ന തുച്ഛ വരുമാനം നിത്യവൃത്തിക്ക് പോലും തികയാതായി. ബൈക്കപകടത്തിൽ കാലിന് കമ്പിയിട്ടതിനാൽ ഭാരിച്ച ജോലിയെടുക്കാവുന്ന സ്ഥിതിയല്ല റിൻഷാദിന്. നിയമ നടപടി നേരിടുന്ന വായ്‌പയുടെ പിഴപലിശ ഒഴിവാക്കിക്കൊണ്ടുള്ള ഒറ്റത്തവണ തീർപ്പാക്കലിന് ഏഴ് ലക്ഷത്തോളം രൂപ വരുമെന്നാണ് കേരള ബാങ്ക് ഒറ്റപ്പാലം ശാഖ അധികൃതർ അറിയിച്ചത്.

ഇത്രയും തുക നിലവിലെ അവസ്ഥയിൽ കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്തതാണ്. ആറ് സെൻറും വായ്‌പയെടുത്ത് നിർമിച്ച 700 ചതുരശ്ര അടിയിൽ താഴെവരുന്ന വീടുമാണ് ഇവരുടെ കൈമുതൽ. ഇതാണ് ബാങ്കിൽ ഈടയുള്ളതും. ഈ സാഹചര്യത്തിൽ സുമനസ്സുകളുടെ കാരുണ്യം തേടി എൻ.എ. നിലാവറുന്നീസയുടെ പേരിൽ ബാങ്ക് ബറോഡയുടെ ഒറ്റപ്പാലം ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ-32040100018346. IFSC: BARB0OTTAPA. ഫോൺ-6282107752.

Tags:    
News Summary - Nilavarunnisa needs the support of the locals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.