ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിലെ സ്പെഷ്യാലിറ്റി ഒ.പികളിൽ ആഴ്ചയിലൊരിക്കൽ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാൻ തീരുമാനം. ആശുപത്രിയുടെ ദൈനം ദിനപ്രവർത്തങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിൽ നഗരസഭ അധികൃതരുടെ നിർദേശപ്രകാരം വിളിച്ചു ചേർത്ത ഡോക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. ജനറൽ കാഷ്വാലിറ്റി ഒ.പിയിൽ നിലവിൽ രോഗികളെ പരിശോധിക്കുന്നത് സ്പെഷ്യാലിറ്റി ഡോക്ടർമാരാണ്.
സ്പെഷ്യാലിറ്റി ഒ.പികളുടെ താളപ്പിഴക്ക് കാരണം ഇതാണെന്ന് ഡോക്ടർമാർ ഉന്നയിച്ചതിനെ തുടർന്നാണ് പുതിയ ക്രമീകരണം. കാഷ്വാലിറ്റി ഒ.പിയിൽ ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതാണ് സേവനം വഴിമാറ്റാൻ കാരണം. ആറ് ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ രണ്ട് പേർ മാത്രമാണുള്ളത്. സ്പെഷ്യാലിറ്റി ഒ.പികളിൽ പ്രവർത്തിക്കാൻ ഇതുമൂലം ഡോക്ടർമാർക്ക് കഴിയാതാവുകയാണെന്ന് അവർ പറഞ്ഞു. ജില്ല ആശുപത്രിയിലേക്കും മറ്റും സ്ഥിരമായി രോഗികളെ റഫർ ചെയ്യുകയാണെന്ന ആക്ഷേപവും ഡോക്ടർമാരുടെ മോശം പെരുമാറ്റത്തെ കുറിച്ചുള്ള പരാതികളും ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.