ഒറ്റപ്പാലം: ലോക ബാങ്ക് സഹായത്തോടെ സൗത്ത് പനമണ്ണയിലെ ഖര മാലിന്യ സംസ്കരണ പ്ലാന്റിൽ നടപ്പാക്കുന്ന വേസ്റ്റ് മാനേജ്മെന്റ് പദ്ധതിക്ക് കൗൺസിലിന്റെ അംഗീകാരം. ഒമ്പതു കോടി രൂപയാണ് ലോക ബാങ്ക് അനുവദിച്ചിരിക്കുന്നത്.
ആറുവർഷ കാലാവധിയിൽ പൂർത്തിയാക്കേണ്ട പദ്ധതിയാണിത്. ഇതിൽ ഒന്നാം ഘട്ടത്തിൽ, 10 ശതമാനമായ 90 ലക്ഷം രൂപയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ലക്ഷ്യമിടുന്നത്. പ്ലാന്റിൽനിന്ന് മാലിന്യങ്ങൾ പുറത്തേക്ക് പോകുന്നത് തടയുന്നതിനായി കോൺക്രീറ്റ് സംരക്ഷണ ഭിത്തി, കവാടം എന്നിവ ഒരുക്കി ഗേറ്റ് സ്ഥാപിക്കും. തകർന്ന പാത നവീകരിക്കണമെന്ന് ബന്ധപ്പെട്ട വാർഡ് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് പദ്ധതിയിൽ ഉൾപ്പെടുന്നതല്ലെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി.
അജൈവ മാലിന്യങ്ങളിൽനിന്ന് മൂല്യവർധിത വസ്തുക്കളുടെ നിർമാണം, പച്ചക്കറി തോട്ടമൊരുക്കൽ, മത്സ്യം വളർത്തൽ തുടങ്ങിയ പദ്ധതികൾ അടുത്ത ഘട്ടത്തിൽ ഉൾപ്പെടുത്തും. നഗരസഭ അധ്യക്ഷ കെ. ജാനകി ദേവി അധ്യക്ഷയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.